x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ് നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 1, 2026 09:27 AM IST | Updated: July 1, 2026 10:54 AM IST

നി​ർ​വൈ​ർ സിം​ഗ്

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ് നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ധ​നി​യോ​റ സ്വ​ദേ​ശി നി​ർ​വൈ​ർ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. 21 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് നി​ർ​വൈ​ർ 220 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ​ത്. അ​ച്ഛ​ൻ മ​ഞ്ജി​ത്തി​നൊ​പ്പം മു​ത്ത​ച്ഛ​ൻ ക​ർ​ണൈ​ൽ സിം​ഗി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ കു​ടും​ബ​ത്തി​ന്‍റെ വ​യ​ലി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വ​യ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തു​റ​ന്നു​കി​ട​ന്ന കു​ഴ​ൽ​ക്കി​ണ​റ്റി​ലേ​ക്ക് മ​ണ്ണി​ടാ​ൻ ശ്ര​മി​ക്ക​വേ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ദ്യം പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 21 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ പു​ല​ർ​ച്ചെ 3.40 ഓ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : die fall borewell

Recent News

Corehub Up