x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ടാംദിനം മഴയുടെ കളി; ഇന്ത്യയുടെ ബാറ്റിംഗ് വൈകുന്നു

സ്പോർട്സ് ഡെസ്ക്
Published: August 16, 2026 11:48 AM IST | Updated: August 16, 2026 11:48 AM IST

ഗാലെയിലെ പിച്ചിന്‍റെ സ്ഥിതി പരിശോധിക്കുന്ന ഇന്ത്യൻ താരം ഋഷഭ് പന്ത്

ഗാലെ: ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം മഴ മൂലം വൈകുന്നു. ഔട്ടഫീൽഡിലെ നനവ് മൂലം ആദ്യ സെഷൻ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ആദ്യ ദിനവും മഴ ഇടക്കിടെ കളി തടസപ്പെടുത്തിയിരുന്നു.

ആദ്യദിനം കളിയവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ചുറി പിന്നിട്ട ദേവ്ദത്ത് പടിക്കലിനൊപ്പം (131) ഋഷഭ് പന്ത് (27) ആണ് ക്രീസിലുള്ളത്. 32 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്.

Tags : India SriLanka Cricket Test

Recent News

Corehub Up