ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ബിജെപി ഡൽഹി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനം
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദേശമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
കേരളം വന്ദേമാതരം ഒഴിവാക്കിയതും ആലാപനം തടയാൻ സോണിയ ഗാന്ധി ശ്രമിച്ചതും യാദൃച്ഛികമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമത്തെ അവഗണിക്കുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ജനങ്ങൾ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കും കേരളത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വന്ദേമാതരത്തെ എതിർത്തു. കോൺഗ്രസിലും അതേ മനോഭാവമാണ് പ്രകടമാകുന്നത്. തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവരാണ് ഇവരെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയഗാനം മാത്രമാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ എവിടെയും വന്ദേമാതരം പാടിയില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം മാത്രമാണ് എല്ലായിടത്തും പാടിയത്.
Tags : BJPSpokesperson LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash