x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം

വെബ് ഡെസ്ക്
Published: July 1, 2026 11:55 AM IST | Updated: July 1, 2026 11:55 AM IST

കനത്ത മഴയിൽ തകർന്ന വീട്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നാ​മി​ക ചൗ​ര​സ്യ (8), പാ​രി (4), ശാ​ന്ത (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബാ​ല​കൃ​ഷ്ണ, അ​ൽ​ക, അ​നു​ഷ എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് മം​ഗ​ളൂ​രു ക​ങ്ക​നാ​ടി​യി​ലെ നാ​ഗോ​രി​യി​ലു​ള്ള വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മ​തി​ൽ ത​ക​ർ​ന്ന് താ​ഴെ​യു​ള്ള വാ​ട​ക വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ്ര​ദേ​ശ​ത്തെ നാ​ല് വാ​ട​ക വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ത​ക​ർ​ന്നു. ഇ​തി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​ര​ന്തം നേ​രി​ട്ട് ബാ​ധി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി യു. ​ടി. ഖാ​ദ​ർ അ​റി​യി​ച്ചു.

 

Tags : kill wall collapse house

Recent News

Corehub Up