x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്‍സിബയുടെ പരാതി: പോലീസ് റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കോടതി; ടിനി ടോമിനെതിരെ ഇന്ന് കേസ് എടുക്കും

കൊച്ചി ബ്യൂറോ
Published: July 1, 2026 11:52 AM IST | Updated: July 1, 2026 11:52 AM IST

കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസ് ഇന്ന് കേസ് എടുക്കും. കോടതി ഉത്തരവിന്‍റെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ച് കേസുമായി മുന്നോട്ട് പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു.

എറണാകുളം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയത്. പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ അന്‍സിബ നല്‍കിയ പരാതിയില്‍ ആയിരുന്നു കോടതി നിര്‍ദേശം.

ജൂണ്‍ ഒന്നിന് ആണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്നും ജിഹാദി എന്ന് ടിനി ടോം തമാശയായി പറഞ്ഞതാണ് എന്നുമായിരുന്നു കടവന്ത്ര പോലീസിന്‍റെ റിപ്പോര്‍ട്ട്.

അന്‍സിബയുടെ പരാതിയില്‍ പോലീസിന് പ്രഥമദൃഷ്ട്യാ പോലീസിന് കേസ് എടുക്കാനുള്ള കുറ്റങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.

മറ്റൊരാള്‍ പറഞ്ഞു കേട്ടതാണ് പരാതിയുടെ അടിസ്ഥാനം. അതുപ്രകാരം കേസെടുക്കാന്‍ ആകില്ല എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് നടനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ കോടതിയില്‍ പരാതി നല്‍കിയത്. കോടതി ഉത്തരവ് പ്രകാരം ടിനി ടോമിനെ പ്രതി ചേര്‍ത്ത് കവന്ത്ര പോലീസ് കേസ് എടുക്കും.

തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു മതത്തിന്‍റെ ആളാക്കി ചിത്രീകരിക്കുകയും ടിനി ടോം ചെയ്തതായി നീനാ കുറുപ്പ് പറഞ്ഞു എന്നതാണ് അന്‍സിബയുടെ പരാതിയുടെ അടിസ്ഥാനം.

നീന കുറുപ്പിന്‍റെയും ടിനി ടോമിന്‍റെയും അമ്മ സംഘടനയുടെ മുന്‍ പ്രസിഡന്‍റ് ശ്വേത മേനോന്‍റെയും അന്‍സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെ മൊഴിയും പോലീസ് എടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

Tags : Ansiba Hassan Court police Tini Tom

Recent News

Corehub Up