ഇ.വി.കെ.എസ്. ഇളങ്കോവൻ
ചെന്നൈ: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചതിനു ശേഷം മാത്രം വനിതാ സംവരണം നടപ്പാക്കാനുള്ള നീക്കം സ്ത്രീകൾക്കെതിരേയുള്ള അവഹേളനമാണെന്നു മുതിർന്ന ഡിഎംകെ നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ. നിലവിലുള്ള സീറ്റുകളിൽത്തന്നെ സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനിതാ സംവരണ വിഷയത്തിൽ മോദി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇളങ്കോവൻ ആരോപിച്ചു.
"നേരത്തേ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാർ അധികാരത്തിലിരിക്കേയാണ് വനിതാസംവരണ ബിൽ അവതരിപ്പിച്ചത്. അന്ന് അതിനെ എതിർത്തത് ബിജെപിയാണ് ’’ - അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് ആദ്യ നൂറുദിനം കൊണ്ട് ഭരണത്തിലൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
Tags : DMK WomensReservation CurrentSeat EVKSElangovan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash