Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EVKSElangovan

നിലവിലെ സീറ്റിൽ വനിതാ സംവരണം വേണം:ഡിഎംകെ

ചെ​​​ന്നൈ: ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷം മാ​​​ത്രം വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം ന​​​ട​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​മാ​​​ണെ​​​ന്നു മു​​​തി​​​ർ​​​ന്ന ഡി​​​എം​​​കെ നേ​​​താ​​​വ് ഇ.​​​വി.​​​കെ.​​​എ​​​സ്. ഇ​​​ള​​​ങ്കോ​​​വ​​​ൻ​​. നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ​​ത്ത​​​​​ന്നെ സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ൽ മോ​​​ദി ജ​​​ന​​​ങ്ങ​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ള​​​ങ്കോ​​​വ​​​ൻ ആ​​​രോ​​​പി​​​ച്ചു.

"നേ​​​ര​​​ത്തേ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കേ​​​യാ​​​ണ് വ​​​നി​​​താ​​​സം​​​വ​​​ര​​​ണ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​ന്ന് അ​​​തി​​​നെ എ​​​തി​​​ർ​​​ത്ത​​​ത് ബി​​​ജെ​​​പി​​​യാ​​​ണ് ’’ - അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ ടി​​​വി​​​കെ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ദ്യ നൂ​​​റു​​​ദി​​​നം കൊ​​​ണ്ട് ഭ​​​ര​​​ണ​​​ത്തി​​​ലൊ​​​ന്നും ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ള​​​ങ്കോ​​​വ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up