x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെറ്റും ‘നീറ്റല്ല’; യുജിസി - നെറ്റ് പരീക്ഷയിലും ഗുരുതര വീഴ്ച, മൂന്നു വിഷയങ്ങളില്‍ പുനഃപരീക്ഷ

വെബ്ഡെസ്ക്
Published: August 17, 2026 03:12 AM IST | Updated: August 17, 2026 03:18 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: യു​​​​​​ജി​​​​​​സി -നെ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ല്‍ നാ​​​​​ഷ​​​​​ണ​​​​​ൽ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക്ക് (എ​​​​​​ന്‍ടി​​​​​​എ) ഗു​​​​​​രു​​​​​​ത​​​​​​ര വീ​​​​​​ഴ്ച. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇം​​​​​​ഗ്ലീ​​​​​​ഷ്, കൊ​​​​​​മേ​​​​​​ഴ്‌​​​​​​സ്, സോ​​​​​​ഷ്യോ​​​​​​ള​​​​​​ജി വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പു​​​​​​നഃ​​​​​​പ​​​​​​രീ​​​​​​ക്ഷ ന​​​​​​ട​​​​​​ത്താ​​​​​ൻ എ​​​​​ൻ​​​​​ടി​​​​​എ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ 9, 10 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ല്‍ പു​​​​​​നഃ​​​​​​പ​​​​​​രീ​​​​​​ക്ഷ ന​​​​​​ട​​​​​​ത്തും. സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ ഒ​​​​​​മ്പ​​​​​​തി​​​​​​നു രാ​​​​​​വി​​​​​​ലെ ഇം​​​​​​ഗ്ലീ​​​​​​ഷ് പ​​​​​​രീ​​​​​​ക്ഷ​​​​​​യും ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് കൊ​​​​​​മേ​​​​​​ഴ്‌​​​​​​സ് പ​​​​​​രീ​​​​​​ക്ഷ​​​​​​യും സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ പ​​​​​​ത്തി​​​​​​നു സോ​​​​​​ഷ്യോ​​​​​​ള​​​​​​ജി പ​​​​​​രീ​​​​​​ക്ഷ​​​​​​യും ന​​​​​​ട​​​​​​ത്തും. പു​​​​​​നഃ​​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നു ഫീ​​​​​​സ് ഈ​​​​​​ടാ​​​​​​ക്കി​​​​​​ല്ല.

ജൂ​​​​ൺ 22 മു​​​​ത​​​​ൽ 30 വ​​​​രെ​​​​യാ​​​​ണ് 87 വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ജി​​​​സി-​​​​നെ​​​​റ്റ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇം​​​​ഗ്ലീ​​​​ഷ്, കൊ​​​​മേ​​​​ഴ്സ്, സോ​​​​ഷ്യോള​​​​ജി പ​​​​​​രീ​​​​​​ക്ഷ​​​​ക​​​​ളി​​​​​​ൽ ഒ​​​​​​ട്ടേ​​​​​​റെ പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ളും ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​വും ​ഉ​​​​​ണ്ടാ​​​​​​യ​​​​​​താ​​​​​​യി ക​​​​​​ണ്ടെ​​​​​​ത്തി. വ​​​​​​സ്തു​​​​​​ത, ടൈ​​​​​​പ്പിം​​​​​​ഗ്, വി​​​​​​വ​​​​​​ര്‍ത്ത​​​​​​നം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലെ ഒ​​​​​​ട്ടേ​​​​​​റെ തെ​​​​​​റ്റു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ള്‍ പ​​​​​​രാ​​​​​​തി​​ക​​ൾ ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ര്‍ന്ന് എ​​​​​​ന്‍ടി​​​​​​എ ഒ​​​​​​രു സ​​​​​​മി​​​​​​തി രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ച്ചു.

വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ ക​​​​​​ഴ​​​​​​ന്പു​​​​​​ണ്ടെ​​​​​​ന്ന് എ​​​​​​ൻ​​​​​​ടി​​​​​​എ​ സ​​​​​മി​​​​​തി​​​​​ക്കു ബോ​​​​​​ധ്യ​​​​​​പ്പെ​​​​​​ട്ടു. പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ല്‍ ഗു​​​​​​രു​​​​​​ത​​​​​​ര പി​​​​​​ഴ​​​​​​വു​​​​​​ക​​​​​​ള്‍ക്കു പു​​​​​​റ​​​​​​മേ മു​​​​​​ന്‍ വ​​​​​​ര്‍ഷ​​​​​​ത്തെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​വ​​​​​​ര്‍ത്ത​​​​​​ന​​​​​​വു​​​​​​മു​​​​​​ണ്ടെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​രാ​​​​​​തി.

ഇം​​​​​​ഗ്ലീ​​​​​​ഷ് പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ലെ 150 ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ 67എ​​​​​​ണ്ണം 2024 പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ലെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടു സാ​​​​​​മ്യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. സോ​​​​​ഷ്യോ​​​​​ള​​​​​ജി പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ പ്ര​​​​​മു​​​​​ഖ സാ​​​​​മൂ​​​​​ഹി​​​​​ക ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ പേ​​​​​രു​​​​​ക​​​​​ളി​​​​​ല​​​​​ട​​​​​ക്കം തെ​​​​​റ്റു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തു​​​​​ കൂ​​​​​ടാ​​​​​തെ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി വ്യാ​​​​​ക​​​​​ര​​​​​ണ​​​​​പ്പി​​​​​ഴ​​​​​വു​​​​​ക​​​​​ളും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. കോ​ള​ജ് അ​ധ്യാ​പ​ന​ത്തി​നും ഗ​വേ​ഷ​ണ​ ഫെ​ലോ​ഷി​പ്പി​നു​മു​ള്ള​താ​ണ് യു​ജി​സി നെ​റ്റ് പ​രീ​ക്ഷ.

നീ​​​​​​റ്റ് യു​​​​​​ജി ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ര്‍ ചോ​​​​​​ര്‍ച്ച​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്ന് നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ടെ​​​​​​സ്റ്റിം​​​​​​ഗ് ഏ​​​​​​ജ​​​​​​ന്‍സി വ്യാ​​​​​​പ​​​​​​ക വി​​​​​​മ​​​​​​ര്‍ശ​​​​​​ന​​​​​മാ​​​​​ണു നേ​​​​​രി​​​​​ട്ട​​​​​ത്. തു​​​​​​ട​​​​​​ര്‍ന്ന് പ​​​​​​രീ​​​​​​ക്ഷ റ​​​​​​ദ്ദാ​​​​​​ക്കി. രാ​​​​​​ജ്യ​​​​​​മൊ​​​​​​ട്ടാ​​​​​​കെ ഇ​​​​​​രു​​​​​​പ​​​​​​തി​​​​​​ലേ​​​​​​റെ വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ള്‍ ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കി. വീ​​​​​​ണ്ടും നീ​​​​​​റ്റ് യു​​​​​​ജി പു​​​​​​നഃ​​​​​​പ​​​​​​രീ​​​​​​ക്ഷ ന​​​​​​ട​​​​​​ത്തേ​​​​​​ണ്ടിവ​​​​​​ന്നു. വി​​​​​​ദ്യാ​​​​​​ര്‍ഥി പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്ന് കേ​​​​​​ന്ദ്ര വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മ​​​​​​ന്ത്രി ധ​​​​​​ര്‍മേ​​​​​​ന്ദ്ര പ്ര​​​​​​ധാ​​​​​​നു രാ​​​​​​ജി​​​​​​വ​​​​​​യ്‌​​​​​​ക്കേ​​​​​​ണ്ടി വ​​​​​​ന്നു.

Tags : NETExam UGCNET SeriousFlaws Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up