x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രനേട്ടവുമായി മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ

വെബ്ഡെസ്ക്
Published: August 17, 2026 12:07 AM IST | Updated: August 17, 2026 12:07 AM IST

ലി​ബി​യ​യി​ൽ ന​ട​ന്ന സ്കൈ ​ഡൈ​വിം​ഗി​ൽ ത്രി​വ​ർ​ണ​പ​താ​ക​യു​മാ​യി ഇ​ന്ത്യ​ൻ സം​ഘാം​ഗ​ങ്ങ​ളി​ലൊ​രാ​ൾ

ദു​​​ബാ​​​യ്: 13,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ചാ​​​ടി സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ദേ​​​ശീ​​​യ പ​​​താ​​​ക​​​ക​​​ൾ ആ​​​കാ​​​ശ​​​ത്ത് വീ​​​ശി ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച 65 സ്‌​​​കൈ ഡൈ​​​വ​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി ഉ​​​ൾ​​​പ്പെടെ മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​ർ.

യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​മാ​​​രാ​​ണു ലി​​​ബി​​​യ​​​യി​​​ൽ ന​​​ട​​​ന്ന ഈ ​​​സാ​​​ഹ​​​സി​​​ക ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി ഗി​​​ന്ന​​​സ് ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡി​​​ൽ ഇ​​​ടം നേ​​​ടി​​​യ​​​ത്. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ജം​​​ഷീ​​​ർ ത​​​ണ​​​ലോ​​​ട്ട്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗോ​​​ര​​​ഖ്പു​​ർ സ്വ​​​ദേ​​​ശി അ​​​ഭി​​​ഷേ​​​ക് റാ​​​വ​​​ത്ത്, ബി​​​ഹാ​​​ർ പ​​​ട്‌​​​ന സ്വ​​​ദേ​​​ശി ഇ​​​ഷാ രാ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു ലി​​​ബി​​​യ​​​യി​​​ൽ ന​​​ട​​​ന്ന ദൗ​​​ത്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്.

ഒ​​​രൊ​​​റ്റ വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്‌​​​കൈ​​​ഡൈ​​​വ​​​ർ​​​മാ​​​ർ അ​​​ത​​​ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​താ​​​ക​​​യേ​​​ന്തി ഒ​​​ന്നി​​​ച്ചു​​​ചാ​​​ടി​​​യ​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡ് പി​​​റ​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റ് 14-ന് ​​​ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്‌​​​സ് ഇ​​​ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ല്യൂ​​​ഷി​​​ൻ2-76​​​ടി​​​ഡി എ​​​ന്ന സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു ഡൈ​​​വ​​​ർ​​​മാ​​​രു​​​ടെ ചാ​​​ട്ടം. 38 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള സ്‌​​​കൈ ഡൈ​​​വ​​​ർ​​​മാ​​​രാ​​​ണ് ഈ ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ൻ സ്വ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത്രി​​​വ​​​ർ​​​ണ പ​​​താ​​​ക ആ​​​കാ​​​ശ​​​ത്ത് പാ​​​റി​​​ച്ചാ​​​ണ് ഇ​​​ന്ത്യ​​​ൻ സം​​​ഘം രാ​​​ജ്യ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യ​​​ത്. യു​​​എ​​​ഇ​​​യി​​​ലെ സ്‌​​​കൈ ഡൈ​​​വിം​​​ഗ് കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ മൂ​​​വ​​​രും ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നാ​​​ണു ലി​​​ബി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​ത്. പാ​​​ര​​​ച്യൂ​​​ട്ടി​​​ൽ കു​​​രു​​​ങ്ങാ​​​തെ പ​​​താ​​​ക​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ച്ച് ,കാ​​​മ​​​റ​​​ക​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യി പ​​​തി​​​യു​​​ന്ന രീ​​​തി​​​യി​​​ൽ നി​​​ശ്ചി​​​ത സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ ലാ​​ൻ​​​ഡ് ചെ​​​യ്താ​​​ണ് ഇ​​​വ​​​ർ ച​​​രി​​​ത്ര​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം ജം​​പു​​ക​​​ളി​​​ൽ 21 പേർ വ​​​രെ​​​യാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കാ​​​റു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ ഒ​​​റ്റൊ​​​റ്റ​​​വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് 65 പേ​​​ർ ഒ​​​ന്നി​​​ച്ചു​​​ചാ​​​ടു​​​ന്ന​​​തു കാ​​​യി​​​ക​​​രം​​​ഗ​​​ത്ത് വ​​​ള​​​രെ അ​​​പൂ​​​ർ​​വ​​​മാ​​​ണെ​​​ന്ന് ജം​​​ഷീ​​​ർ ത​​​ണ​​​ലോ​​​ട്ട് പ​​റ​​ഞ്ഞു. നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ദൗ​​​ത്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : ThreeIndians Malayali Skydivers WorldRecord Jumbing Plane Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up