Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldRecord

ചരിത്രനേട്ടവുമായി മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ

ദു​​​ബാ​​​യ്: 13,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ചാ​​​ടി സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ദേ​​​ശീ​​​യ പ​​​താ​​​ക​​​ക​​​ൾ ആ​​​കാ​​​ശ​​​ത്ത് വീ​​​ശി ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച 65 സ്‌​​​കൈ ഡൈ​​​വ​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി ഉ​​​ൾ​​​പ്പെടെ മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​ർ.

യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​മാ​​​രാ​​ണു ലി​​​ബി​​​യ​​​യി​​​ൽ ന​​​ട​​​ന്ന ഈ ​​​സാ​​​ഹ​​​സി​​​ക ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി ഗി​​​ന്ന​​​സ് ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡി​​​ൽ ഇ​​​ടം നേ​​​ടി​​​യ​​​ത്. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ജം​​​ഷീ​​​ർ ത​​​ണ​​​ലോ​​​ട്ട്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗോ​​​ര​​​ഖ്പു​​ർ സ്വ​​​ദേ​​​ശി അ​​​ഭി​​​ഷേ​​​ക് റാ​​​വ​​​ത്ത്, ബി​​​ഹാ​​​ർ പ​​​ട്‌​​​ന സ്വ​​​ദേ​​​ശി ഇ​​​ഷാ രാ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നു ലി​​​ബി​​​യ​​​യി​​​ൽ ന​​​ട​​​ന്ന ദൗ​​​ത്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്.

ഒ​​​രൊ​​​റ്റ വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്‌​​​കൈ​​​ഡൈ​​​വ​​​ർ​​​മാ​​​ർ അ​​​ത​​​ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​താ​​​ക​​​യേ​​​ന്തി ഒ​​​ന്നി​​​ച്ചു​​​ചാ​​​ടി​​​യ​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡ് പി​​​റ​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റ് 14-ന് ​​​ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്‌​​​സ് ഇ​​​ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ല്യൂ​​​ഷി​​​ൻ2-76​​​ടി​​​ഡി എ​​​ന്ന സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു ഡൈ​​​വ​​​ർ​​​മാ​​​രു​​​ടെ ചാ​​​ട്ടം. 38 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള സ്‌​​​കൈ ഡൈ​​​വ​​​ർ​​​മാ​​​രാ​​​ണ് ഈ ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ൻ സ്വ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത്രി​​​വ​​​ർ​​​ണ പ​​​താ​​​ക ആ​​​കാ​​​ശ​​​ത്ത് പാ​​​റി​​​ച്ചാ​​​ണ് ഇ​​​ന്ത്യ​​​ൻ സം​​​ഘം രാ​​​ജ്യ​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യ​​​ത്. യു​​​എ​​​ഇ​​​യി​​​ലെ സ്‌​​​കൈ ഡൈ​​​വിം​​​ഗ് കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ മൂ​​​വ​​​രും ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​നാ​​​ണു ലി​​​ബി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​ത്. പാ​​​ര​​​ച്യൂ​​​ട്ടി​​​ൽ കു​​​രു​​​ങ്ങാ​​​തെ പ​​​താ​​​ക​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ച്ച് ,കാ​​​മ​​​റ​​​ക​​​ളി​​​ൽ കൃ​​​ത്യ​​​മാ​​​യി പ​​​തി​​​യു​​​ന്ന രീ​​​തി​​​യി​​​ൽ നി​​​ശ്ചി​​​ത സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ ലാ​​ൻ​​​ഡ് ചെ​​​യ്താ​​​ണ് ഇ​​​വ​​​ർ ച​​​രി​​​ത്ര​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം ജം​​പു​​ക​​​ളി​​​ൽ 21 പേർ വ​​​രെ​​​യാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കാ​​​റു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ ഒ​​​റ്റൊ​​​റ്റ​​​വി​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് 65 പേ​​​ർ ഒ​​​ന്നി​​​ച്ചു​​​ചാ​​​ടു​​​ന്ന​​​തു കാ​​​യി​​​ക​​​രം​​​ഗ​​​ത്ത് വ​​​ള​​​രെ അ​​​പൂ​​​ർ​​വ​​​മാ​​​ണെ​​​ന്ന് ജം​​​ഷീ​​​ർ ത​​​ണ​​​ലോ​​​ട്ട് പ​​റ​​ഞ്ഞു. നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ദൗ​​​ത്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Viral

30 സെക്കൻഡിൽ 110 വാൽനട്ടുകൾ; ജപ്പാൻകാരന്‍റെ ലോകറെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യക്കാരൻ

ലോകത്തെ അമ്പരപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വമായൊരു ലോകറെക്കോർഡ് നേട്ടത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ.

ഇന്ത്യാസ് ഗോട്ട് ടാലന്‍റ് എന്ന പ്രശസ്തമായ റിയാലിറ്റി ഷോയുടെ വേദിയിൽ വെച്ച് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൽനട്ടുകൾ തകർത്താണ് ബഹ്‌റൈച്ച് സ്വദേശിയായ ഈ യുവാവ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്.

ജപ്പാൻകാരനായ ചെറി യോഷിതാകെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അതിവേഗത്തിലുള്ള തന്‍റെ പ്രകടനത്തിലൂടെ ധർമ്മേന്ദ്ര തിരുത്തിക്കുറിച്ചത്. എന്നാൽ ഈ നേട്ടത്തേക്കാൾ ഉപരിയായി വാർത്തകളിൽ നിറഞ്ഞത് അദ്ദേഹം വാൽനട്ടുകൾ പൊട്ടിക്കാൻ സ്വീകരിച്ച തികച്ചും വ്യത്യസ്തവും സാഹസികവുമായ രീതിയാണ്.

സാധാരണയായി കൈകൊണ്ട് ചെയ്യുന്നതിന് പകരം, വരിവരിയായി വെച്ചിരുന്ന വാൽനട്ടുകൾക്ക് മുകളിൽ അതിവേഗത്തിൽ ഇരുന്നുകൊണ്ട് അവ തകർക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഇരിപ്പിടം ആയുധമാക്കി ഓരോ വാൽനട്ടുകൾക്ക് മുകളിലൂടെയും മിന്നൽ വേഗത്തിൽ നീങ്ങുന്ന ധർമ്മേന്ദ്രയുടെ പ്രകടനം വിധികർത്താക്കളെയും കാണികളെയും ഒരേപോലെ അമ്പരപ്പിച്ചു.

ഈ പ്രകടനത്തിന്‍റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെ സംഗതി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനുമുമ്പ് നാല് മിനിറ്റിനുള്ളിൽ 401 തേങ്ങകൾ ഉടച്ച് തന്‍റെ ശാരീരിക കരുത്ത് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് രാജ്ഭർ എങ്കിലും പുതിയ റെക്കോർഡ് അദ്ദേഹത്തിന് നൽകിയത് വലിയൊരു മീം പദവിയാണ്.

വീഡിയോ വൈറലായതോടെ വലിയൊരു വിഭാഗം ആളുകൾ ഈ നേട്ടത്തെ അഭിനന്ദിക്കുമ്പോൾ മറ്റൊരു വിഭാഗം ഇതിലെ തമാശരൂപേണയുള്ള വശങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കായികക്ഷമതയേക്കാൾ ഉപരിയായി ഇത്തരമൊരു രീതി പരീക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ മുൻനിർത്തിയാണ് ഇന്‍റർനെറ്റിൽ പരിഹാസരൂപേണയുള്ള കമന്‍റുകൾ ഉയരുന്നത്.

പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പഴയൊരു ഡയലോഗുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.

എങ്കിലും അസാമാന്യമായ മെയ്‌വഴക്കവും വേഗതയും ആവശ്യമുള്ള ഈ നേട്ടം ധർമ്മേന്ദ്രയുടെ കരിയറിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ്. ലോക റെക്കോർഡ് എന്ന ഗൗരവകരമായ നേട്ടം ഡിജിറ്റൽ ലോകത്ത് വിനോദമായി മാറിയ അപൂർവ്വ കാഴ്ചയാണിപ്പോൾ കാണാൻ സാധിക്കുന്നത്.

Sports

പല്ലെക്കലെയിൽ ഫർഹാൻ ഷോ; വിരാട് കോഹ്‌ലിയുടെയും ക്രിസ് ഗെയ്‌ലിന്‍റെയും റിക്കാർഡുകൾ മറികടന്നു

പല്ലെക്കലെ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ട് പാ​കി​സ്ഥാ​ൻ ഓ​പ്പ​ണ​ർ സാ​ഹി​ബ്‌​സാ​ദ ഫ​ർ​ഹാ​ൻ 2026-ലെ ​ടി20 ലോ​ക​ക​പ്പി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ൽ ത​ന്നെ ര​ണ്ട് സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ ബാ​റ്റ​ർ എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഫ​ർ​ഹാ​ൻ ഇ​ന്ന് ത​ന്‍റെ പേ​രി​ൽ കു​റി​ച്ച​ത്.

മു​ൻ​പ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​തി​ഹാ​സം ക്രി​സ് ഗെ​യ്ൽ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ര​ണ്ട് സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ര​ണ്ട് വ്യ​ത്യ​സ്ത വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു.

ഈ ​ഇ​ന്നിം​ഗ്‌​സോ​ടെ ഇ​ന്ത്യ​ൻ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഒ​രു റാ​ക്കാ​ർ​ഡ് കൂ​ടി പ​ഴ​ങ്ക​ഥ​യാ​യി. ഒ​രു ടി20 ​ലോ​ക​ക​പ്പ് പ​തി​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഫ​ർ​ഹാ​ൻ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്.

നി​ല​വി​ൽ 383 റ​ൺ​സു​മാ​യി ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ​യും ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ​യും ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റ​ർ ആ​യി ഫ​ർ​ഹാ​ൻ മാ​റി

പ​ല്ലെ​ക്ക​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ബൗ​ളിം​ഗ് നി​ര​യെ ത​ച്ചു​ത​ക​ർ​ത്ത താ​രം വെ​റും 59 പ​ന്തു​ക​ളി​ൽ നി​ന്നാ​ണ് സെ​ഞ്ചു​റി തി​ക​ച്ച​ത്.

നേ​ര​ത്തെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ന​മീ​ബി​യ​യ്‌​ക്കെ​തി​രെ പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ചു​റി​ക്ക് പി​ന്നാ​ലെ​യാ​ണ് ല​ങ്ക​യ്‌​ക്കെ​തി​രാ​യ ഈ ​ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്.

ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ഫോം ​തു​ട​രു​ന്ന ഫ​ർ​ഹാ​ൻ, പാ​കി​സ്ഥാ​ന്‍റെ സെ​മി ഫൈ​ന​ൽ സാ​ധ്യ​ത​ക​ൾ​ക്ക് വ​ലി​യ ഊ​ർ​ജ്ജ​മാ​ണ് പ​ക​രു​ന്ന​ത്.

നി​ല​വി​ലെ ഫോം ​തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഈ ​ലോ​ക​ക​പ്പി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ബാ​റ്റ​റാ​യി ഫ​ർ​ഹാ​ൻ മാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Latest News

Corehub Up