കുടിയേറാനുള്ള മോഹവുമായി സെവ്തയിലേക്കു കടക്കാൻ ശ്രമിച്ചവരെ മൊറോക്കൻ പോലീസ് അറസ്റ്റു ചെയ്യുന്നു.
റബാത്ത്: യൂറോപ്പിലേക്കു കുടിയേറാനുള്ള മോഹവുമായി വടക്കൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയിലേക്കു കടക്കാൻ ശ്രമിച്ച 111 പേരെ കസ്റ്റഡിയിലെടുത്തതായി മൊറോക്കൻ പോലീസ് അറിയിച്ചു.
ഇവരടക്കം ഒട്ടേറെ കുടിയേക്കാർ സെവ്തയിലേക്കു കടക്കാനെത്തിയിരുന്നു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചയച്ചത്.
രണ്ടാഴ്ച മുന്പ് കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമുണ്ടായ പശ്ചാത്തലത്തിൽ മൊറോക്കോയും സ്പെയിനും മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Tags : AnotherInflux Migrants Sevta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash