x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഈ​യാ​ഴ്ച ഇ​ന്ത്യ​യി​ൽ

വെബ് ഡെസ്ക്
Published: August 17, 2026 01:10 AM IST | Updated: August 17, 2026 01:10 AM IST

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്‌​മാ​ൻ ഈ​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തി​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹം അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഈ ​മാ​സം 21നും 25​നു​മി​ട​യി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് ഇ​ന്ത്യ അ​ഭ​യം ന​ൽ​കു​ന്ന​തി​നാ​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മോ​ശ​മാ​ണ്.

അ​ടു​ത്ത മാ​സം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബം​ഗ്ലാ​ദേ​ശി​നു ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. താ​രി​ഖ് അ​തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് തീ​ർ​ച്ച​യാ​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 21ന് ​താ​രി​ഖും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ലു​ള്ള ച​ർ​ച്ച ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​യേ​ക്കും. വ്യാ​പാ​രം, ഊ​ർ​ജം, അ​തി​ർ​ത്തി നി​യ​ന്ത്ര​ണം, പ്രാ​ദേ​ശി​ക സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ച.

ഇ​ന്ത്യ​യി​ൽ ക​ഴി​യു​ന്ന ഷെ​യ്ഖ് ഹ​സീ​ന​യെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​കെ അ​യ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തും. ബം​ഗ്ലാ​ദേ​ശ് കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വ​ധി​ച്ചി​രി​ക്കു​ന്ന ഹ​സീ​ന ഇ​ന്ത്യ​യി​ൽ രാ​ഷ്‌​ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ബം​ഗ്ലാ​ദേ​ശ് മു​മ്പ് പ​ല ത​വ​ണ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹ​സീ​ന​യെ കൈ​മാ​റു​ന്ന പ്ര​ക്രി​യ ഇ​ന്ത്യ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Tags : Bangladesh Prime Minister visit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up