x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊളിച്ചത് 388 എണ്ണം മാത്രം ബാക്കി വാഹനങ്ങൾ എവിടെപ്പോയി ?

ജ​​​​യ്സ​​​​ൺ ജോ​​​​യ്
Published: August 17, 2026 01:37 AM IST | Updated: August 17, 2026 01:37 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​​​ട്ട​​​​​യം: പ​​​​​ഴ​​​​​യ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ നി​​​​​ര​​​​​ത്തു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്ന്‌ ഒ​​​​​ഴി​​​​​വാ​​​​​ക്കി മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണം കു​​​​​റ​​​​​യ്‌​​​​​ക്കു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന വാ​​​​​ഹ​​​​​നം പൊ​​​​​ളി​​​​​ക്ക​​​​​ല്‍ ന​​​​​യ​​​​​ത്തോ​​​​​ട്‌ മു​​​​​ഖം തി​​​​​രി​​​​​ച്ച്‌ സം​​​​​സ്ഥാ​​​​​നം.

കേ​​​​​ന്ദ്രം പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ട്‌ അ​​​​​ഞ്ച്‌ വ​​​​​ര്‍​ഷ​​​​​മാ​​​​​കു​​​​​മ്പോ​​​​​ഴേ​​​​​ക്കും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ ഒ​​​​​രു അം​​​​​ഗീ​​​​​കൃ​​​​​ത പൊ​​​​​ളി​​​​​ക്ക​​​​​ല്‍ കേ​​​​​ന്ദ്രം​​​ പോ​​​​​ലും പൂ​​​​​ര്‍​ണ സ​​​​​ജ്ജ​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പി​​​​​ന്‍റെ വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്‍ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ പ്ര​​​​​കാ​​​​​രം ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍ അം​​​​​ഗീ​​​​​കൃ​​​​​ത പൊ​​​​​ളി​​​​​ക്ക​​​​​ല്‍ കേ​​​​​ന്ദ്രം (ആ​​ർ​​വി​​എ​​സ്എ​​ഫ്- Registered Vehicle Scrapping Facility) വ​​​​​ഴി പൊ​​​​​ളി​​​​​ച്ച​​​​​ത്‌ 388 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ മാ​​​​​ത്ര​​​​​മാ​​​​​ണ്.

2025ല്‍ ​​​​​ഒ​​​​​രു വാ​​​​​ഹ​​​​​ന​​​മാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ പൊ​​​​​ളി​​​​​ച്ച​​​​​ത്‌. 2026ല്‍ ​​​​​ഇ​​​​​തു​​​​​വ​​​​​രെ 387 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ പൊ​​​​​ളി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം അം​​​​​ഗീ​​​​​കൃ​​​​​ത വാ​​​​​ഹ​​​​​നം പൊ​​​​​ളി​​​​​ക്ക​​​​​ല്‍ കേ​​​​​ന്ദ്രം​​​​​വ​​​​​ഴി വാ​​​​​ഹ​​​​​നം പൊ​​​​​ളി​​​​​ച്ച്‌ ആ​​​​​നു​​​​​കൂ​​​​​ല്യം പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്‌ ഇ​​​​​തു​​​​​വ​​​​​രെ 12 പേ​​​​​ര്‍ മാ​​​​​ത്ര​​​​​മാ​​​​​ണ്. പ​​​​​ഴ​​​​​യ വാ​​​​​ഹ​​​​​നം പൊ​​​​​ളി​​​​​ച്ച്‌ പു​​​​​തി​​​​​യ​​​​​ത്‌ വാ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക്‌ 25 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ നി​​​​​കു​​​​​തി ഇ​​​​​ള​​​​​വ്‌ കേ​​​​​ന്ദ്ര​​​​​ന​​​​​യ പ്ര​​​​​കാ​​​​​രം ഉ​​​​​ണ്ട്‌. 2023ല്‍ ​​​​​കേ​​​​​ര​​​​​ള​​​​​വും ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച്‌ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

സ​​​​​ര്‍​ക്കാ​​​​​ര്‍ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​ത്ത 2253 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​വി​​​​​ടെ?

കേ​​​​​ര​​​​​ളം 2023ല്‍ ​​​​​വാ​​​​​ഹ​​​​​ന സ്‌​​​​​ക്രാ​​​​​പ്പിം​​​​​ഗ്‌ ന​​​​​യ​​​​​ത്തി​​​​​നു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ടു. 15 വ​​​​​ര്‍​ഷ​​​​​ത്തി​​​​​ലേ​​​​​റെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ അം​​​​​ഗീ​​​​​കൃ​​​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​​​ഴി പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നം. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ 2506 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ സ്‌​​​​​ക്രാ​​​​​പ്പ്‌ ചെ​​​​​യ്യാ​​​​​നാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്‌. 2023 ഫെ​​​​​ബ്രു​​​​​വ​​​​​രി 28ന​​​​​കം ന​​​​​ട​​​​​പ​​​​​ടി പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ല​​​​​ക്ഷ്യം. എ​​​​​ന്നാ​​​​​ല്‍, ഈ ​​​​​തീ​​​​​രു​​​​​മാ​​​​​നം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്ന്‌ പി​​​​​ന്നീ​​​​​ട്‌ സ​​​​​ര്‍​ക്കാ​​​​​ര്‍ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

തു​​​​​ട​​​​​ര്‍​ന്ന്‌ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ 2023-24ലെ ​​​​​പ്ര​​​​​ത്യേ​​​​​ക മൂ​​​​​ല​​​​​ധ​​​​​ന നി​​​​​ക്ഷേ​​​​​പ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി സ​​​​​ര്‍​ക്കാ​​​​​ര്‍ വി​​​​​ഷ​​​​​യം വീ​​​​​ണ്ടും പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു. സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​ര്‍, കെ​​​​​എ​​​​​സ്‌​​​​​ആ​​​​​ര്‍​ടി​​​​​സി, ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള 15 വ​​​​​ര്‍​ഷ​​​​​ത്തി​​​​​ലേ​​​​​റെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പു​​​​​തി​​​​​യ ക​​​​​ണ​​​​​ക്ക്‌ ത​​​​​യാ​​​​​റാ​​​​​ക്കി.

ഇ​​​​​തി​​​​​ല്‍ 1436 സ​​​​​ര്‍​ക്കാ​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും 720 കെ​​​​​എ​​​​​സ്‌​​​​​ആ​​​​​ര്‍​ടി​​​​​സി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ഒ​​​​​രു ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന വാ​​​​​ഹ​​​​​ന​​​​​വും അ​​​​​ഞ്ച്‌ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും 91 പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ഉ​​​​​ള്‍​പ്പടെ ആ​​​​​കെ 2,253 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്‌. ഇ​​​​​വ സ്‌​​​​​ക്രാ​​​​​പ്പ്‌ ചെ​​​​​യ്യാ​​​​​നാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട​​​​​ത്‌. ഇ​​​​​തോ​​​​​ടെ 2023ലെ ​​​​​ആ​​​​​ദ്യ ക​​​​​ണ​​​​​ക്കാ​​​​​യ 2506ല്‍​നി​​​​​ന്ന്‌ പി​​​​​ന്നീ​​​​​ട്‌ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണം 2253 ആ​​​​​യി. ഈ ​​​​​കു​​​​​റ​​​​​വി​​​​​ന്‍റെ കാ​​​​​ര​​​​​ണം സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത​​​​​ഘ​​​​​ട്ട​​​​​മാ​​​​​യി സം​​​​​സ്ഥാ​​​​​ന​​​​​ത്ത്‌ മൂ​​​​​ന്നു മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​യി ആ​​​ർ​​​വി​​​എ​​​സ്എ​​​ഫ് കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍ ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​യി. എ​​​​​ന്നാ​​​​​ല്‍, 2025-26 കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ല്‍ ആ​​​ർ​​​വി​​​എ​​​സ്എ​​​ഫ് വ​​​​​ഴി സ്‌​​​​​ക്രാ​​​​​പ്പ്‌ ചെ​​​​​യ്‌​​​​​ത വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണം 388 മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പി​​​​​ന്‍റെ വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ മ​​​​​റു​​​​​പ​​​​​ടി വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്‌.

മൂ​​​​​ന്ന്‌ മേ​​​​​ഖ​​​​​ല, മൂ​​​​​ന്ന്‌ കേ​​​​​ന്ദ്രം, ഒ​​​​​ന്നും പൂ​​​​​ര്‍​ണ സ​​​​​ജ്ജ​​​​​മ​​​​​ല്ല

കേ​​​​​ര​​​​​ള​​​​​ത്തെ തെ​​​​​ക്ക്‌, മ​​​​​ധ്യം, വ​​​​​ട​​​​​ക്ക്‌ എ​​​​​ന്നി​​​​​ങ്ങ​​​​​നെ തി​​​​​രി​​​​​ച്ച്‌ ഓ​​​​​രോ ആ​​​ർ​​​വി​​​എ​​​സ്എ​​​ഫ് സ്ഥാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും പൂ​​​​​ര്‍​ണ സ​​​​​ജ്ജ​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കൊ​​​​​ല്ലം, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, ആ​​​​​ല​​​​​പ്പു​​​​​ഴ, കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്ന തെ​​​​​ക്ക​​​​​ന്‍ മേ​​​​​ഖ​​​​​ല​​​​​യ്‌​​​​​ക്കാ​​​​​യി സ്റ്റീ​​​​​ല്‍ ഇ​​​​​ന്‍​ഡ​​​​​സ്‌​​​​​ട്രി​​​​​യ​​​​​ല്‍ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യി​​​​​ല്‍ ചേ​​​​​ര്‍​ത്ത​​​​​ല എ​​​​​സ്‌​​​​​എ​​​​​ന്‍പു​​​​​ര​​​​​ത്തും എ​​​​​റ​​​​​ണാ​​​​​കു​​​​​ളം, ഇ​​​​​ടു​​​​​ക്കി, തൃ​​​​​ശൂ​​​​​ര്‍, മ​​​​​ല​​​​​പ്പു​​​​​റം, പാ​​​​​ല​​​​​ക്കാ​​​​​ട്‌ ജി​​​​​ല്ല​​​​​ക​​​​​ള്‍ അ​​​​​ട​​​​​ങ്ങു​​​​​ന്ന മ​​​​​ധ്യ​​​​​മേ​​​​​ഖ​​​​​ല​​​​​യ്‌​​​​​ക്കാ​​​​​യി കെ​​​​​എ​​​​​സ്‌​​​​​ആ​​​​​ര്‍​ടി​​​​​സി-​​​​​സിം​​​​​കോ​​​​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യി​​​​​ല്‍ എ​​​​​ട​​​​​പ്പാ​​​​​ളി​​​​​ലും കോ​​​​​ഴി​​​​​ക്കോ​​​​​ട്‌, വ​​​​​യ​​​​​നാ​​​​​ട്‌, ക​​​​​ണ്ണൂ​​​​​ര്‍, കാ​​​​​സ​​​​​ര്‍​ഗോ​​​​​ഡ്‌ ജി​​​​​ല്ല​​​​​ക​​​​​ള്‍ അ​​​​​ട​​​​​ങ്ങു​​​​​ന്ന വ​​​​​ട​​​​​ക്ക​​​​​ന്‍ മേ​​​​​ഖ​​​​​ല​​​​​യ്‌​​​​​ക്കാ​​​​​യി സ്റ്റീ​​​​​ല്‍ ഇ​​​​​ന്‍​ഡ​​​​​സ്‌​​​​​ട്രി​​​​​യ​​​​​ല്‍ ലി​​​​​മി​​​​​റ്റ​​​​​ഡി​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ണൂ​​​​​ര്‍ അ​​​​​ഴീ​​​​​ക്ക​​​​​ലു​​മാ​​ണ് ആ​​​ർ​​​വി​​​എ​​​സ്എ​​​ഫ് സ്ഥാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും പൂ​​​​​ര്‍​ണ​​​​​തോ​​​​​തി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​സ​​​​​ജ്ജ​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല.

 

Tags : Demolished Vehicles Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RecyclingScheme Pollution

Recent News

Corehub Up