x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം കെ​ങ്കേമ​മാ​ക്കാ​ൻ 2200 കോ​ടി ക​ട​മെ​ടു​ക്കും

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: August 17, 2026 03:09 AM IST | Updated: August 17, 2026 03:14 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും ബോ​​​ണ​​​സും ഉ​​​ത്സ​​​വ ബ​​​ത്ത​​​യും അ​​​ട​​​ക്ക​​​മു​​​ള്ള ഓ​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ക​​​ണ്ടെ​​​ത്തേ​​​ണ്ടിവ​​​രു​​​ന്ന​​​ത് 9,000 കോ​​​ടി​​​യോ​​​ളം രൂ​​​പ. ഓ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാപെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​വും ഈ ​​​ആ​​​ഴ്ച​​​യി​​​ൽ ന​​​ട​​​ക്കും. സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന് 952.74 കോ​​​ടി​​​യും ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന് 128.6 കോ​​​ടി രൂ​​​പ​​​യും വേ​​​ണം.

സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും ഇ​​​ന്നുമു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു കൂ​​​ടാ​​​തെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 20,000 രൂ​​​പ അ​​​ഡ്വാ​​​ൻ​​​സ് 20 മു​​​ത​​​ൽ ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങും. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കും ന​​​ഷ്ട​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ബോ​​​ണ​​​സ്, ഉ​​​ത്സ​​​വ​​​ബ​​​ത്ത വി​​​ത​​​ര​​​ണ​​​ത്തി​​​നും പ​​​ണം ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

അ​​​ട​​​ച്ചുപൂ​​​ട്ടി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം, പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മേ​​​ഖ​​​ല​​​യാ​​​യ ക​​​ശു​​​വ​​​ണ്ടി, ക​​​യ​​​ർ, കൈ​​​ത്ത​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​ണം തു​​​ക വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ള്ള തു​​​ക ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹാ​​​യവി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വി​​​യ​​​ർ​​​ക്കു​​​ക. ആ​​​ശ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, അങ്കണവാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

ഓ​​​ണം വി​​​പ​​​ണ​​​യി​​​ലെ ഇ​​​ട​​​പെ​​​ട​​​ലി​​​നാ​​​യി സ​​​പ്ലൈ​​​കോ​​​യ്ക്ക് നേ​​​ര​​​ത്തെ ത​​​ന്നെ തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ ദാ​​​രി​​​ദ്ര്യരേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ കി​​​റ്റ് വി​​​ത​​​ര​​​ണ​​​വും തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും വ​​​ർ​​​ഷ​​​മാ​​​യി ന​​​ൽ​​​കിവ​​​രു​​​ന്ന ഓ​​​ണ​​​സ​​​മ്മാ​​​നം ഇ​​​ത്ത​​​വ​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​ണ്ട്. ഓ​​​ണം വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നും ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​ള്ള ചെ​​​ല​​​വു​​​മു​​​ണ്ട്.

ഓ​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി 2200 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കും. നാ​​​ളെ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി മും​​​ബൈ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ ന​​​ട​​​ക്കും. സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കൊ​​​പ്പം പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും മു​​​ൻ​​​കൂ​​​ട്ടി തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ട്ര​​​ഷ​​​റി​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് കൂ​​​ടു​​​ത​​​ൽ സ്ഥി​​​ര​​​നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ച​​​തും ഓ​​​ണ​​​ക്കാ​​​ല​​​ത്തെ പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പാ​​​ർ​​​ക്കിം​​​ഗി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി പി​​​ഴ ഈ​​​ടാ​​​ക്കി​​​യ​​​തും പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ഓ​​​ണ​​​വി​​​പ​​​ണിയി​​​ലേ​​​ക്ക് വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള പ​​​ണം ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്പോ​​​ൾ ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ തു​​​ക അ​​​ടു​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. എ​​​ന്നാ​​​ൽ, ഓ​​​ണ​​​ക്കാ​​​ല ചെ​​​ല​​​വു​​​ക​​​ൾ നേ​​​രി​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക ട്ര​​​ഷ​​​റി​​​യി​​​ൽ ക​​​രു​​​ത​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

Tags : Borrowed Onam Auspicious Celebration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up