എൻ. ബിരേൻ സിംഗ്
ഇംഫാൽ: മണിപ്പുരിലെ ബിജെപി മന്ത്രിസഭ ഉടൻ വികസിപ്പിച്ചേക്കുമെന്നു റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ഒരു ബിജെപി എംഎൽഎയും ചർച്ചകൾക്കായി ഡൽഹിയിലേക്കു തിരിച്ചു.
ബിജെപി എംഎൽഎ കെ. ജോയികിഷൻ സിംഗും ബിരേനൊപ്പമുണ്ട്. മണിപ്പുർ ആഭ്യന്തരമന്ത്രി ഗോവിന്ദാസ് കോൻതൗജം ഇംഫാൽ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും എങ്ങോട്ടാണു പോകുന്നതെന്നു സൂചന നല്കിയില്ല.
Tags : ManipurCabinet Expanded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash