പ്രതീകാത്മക ചിത്രം - എഐ
നളസോപാര: മഹാരാഷ്ട്രയിലെ നളസോപാരയില്‍ ചത്ത പല്ലി അടങ്ങിയ പിറന്നാള്‍ കേക്ക് കഴിച്ചതിനെത്തുടര്‍ന്ന് 11 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.
അതിഥികളായെത്തിയവരിൽ ഏഴ് കുട്ടികൾക്കും നാല് സ്ത്രീകൾക്കും വയറുവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടി. ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ബേക്കറി ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ഗുരുതര ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രശ്നമായി ഇതു മാറിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ കല്യാണിലെ താനെയിലെ ഗോദ്റെജ് ഹില്‍ പ്രദേശത്തുള്ള ഒരു ബ്ലിങ്കിറ്റ് സ്റ്റോറില്‍ ഐസ്ക്രീം ഫ്രീസറിനുള്ളില്‍ ഒരു എലി ഓടുന്നതു കണ്ടതായി ആരോപണമുയർന്നു.
മലാഡ് വെസ്റ്റിലെ ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനത്തില്‍ ഒന്നിലധികം ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍മാര്‍ സ്ഥാപനത്തിന്റെ പ്രവർത്തന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
Tags : FoodPoisoning EatingCake DeadLizard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash