x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ യുവാക്കള്‍ക്ക് കഴിയണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വെബ്ഡെസ്ക്
Published: August 17, 2026 01:52 AM IST | Updated: August 17, 2026 01:52 AM IST

പാ​ലാ​യി​ൽ ന​ട​ന്ന കെ​സി​വൈ​എം സെ​ന​റ്റ് സ​മ്മേ​ള​നം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ല്‍ക്കാ​ന്‍ യു​വാ​ക്ക​ള്‍ക്ക് ക​ഴി​യ​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. കെ​സി​വൈ​എം സെ​ന​റ്റി​ന്‍റെ 48-ാമ​ത് അ​ര്‍ധ​വാ​ര്‍ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ബി​ന്‍ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സി പൂ​പ്പ​ന, ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡി​റ്റോ കൂ​ള, സെ​ക്ര​ട്ട​റി സെ​ഞ്ചു ജേ​ക്ക​ബ്, പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ മാ​ണി കൊ​ഴു​പ്പ​ന്‍കു​റ്റി, പ്ര​സി​ഡ​ന്‍റ് മി​ജോ ജോ​യി കു​ന്ന​ത്താ​നി​യേ​ല്‍, മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ജു അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

32 ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ല്‍ നി​ന്നും ഡ​യ​റ​ക്ട​ര്‍മാ​രും ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍മാ​രും യു​വ​ജ​ന​നേ​താ​ക്ക​ളും ഒ​ത്തു​ചേ​ര്‍ന്ന സെ​ന​റ്റ് സ​മ്മേ​ള​നം​രൂ​പ​ത - സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ അ​ര്‍ധ​വാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

Tags : MarJosephKallarangat Youth Positions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up