പാലാ: പ്രതിസന്ധികളില്‍ നിലപാടിൽ ഉറച്ചു നില്ക്കാന് യുവാക്കള്‍ക്ക് കഴിയണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിവൈഎം സെനറ്റിന്റെ 48-ാമത് അര്‍ധവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മന്ത്രി മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, സെക്രട്ടറി സെഞ്ചു ജേക്കബ്, പാലാ രൂപത ഡയറക്ടര്‍ മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സാജു അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
32 കത്തോലിക്ക രൂപതകളില്‍ നിന്നും ഡയറക്ടര്‍മാരും ആനിമേറ്റര്‍ സിസ്റ്റര്‍മാരും യുവജനനേതാക്കളും ഒത്തുചേര്‍ന്ന സെനറ്റ് സമ്മേളനംരൂപത - സംസ്ഥാന തലങ്ങളിലെ അര്‍ധവാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.