x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 17, 2026 01:48 AM IST | Updated: August 17, 2026 01:48 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ടു​ൾ​പ്പെ​ടെ പ്ര​മു​ഖ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ൽ ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) റി​പ്പോ​ർ​ട്ട്.

രാ​ജ്യ​ത്തെ നാ​ല് റെ​യി​ൽ​വേ സോ​ണു​ക​ളി​ലെ എ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള വാ​ട്ട​ർ കൂ​ള​റു​ക​ളി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ, വ​യ​റി​ള​ക്കം, വൃ​ക്ക ത​ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ​യെ ക​ണ്ടെ​ത്തി​യ​ത്.

ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, സൗ​ത്ത് സെ​ൻ​ട്ര​ലി​ലെ ഹൈ​ദ​രാ​ബാ​ദ്, സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ്, ഭി​വ​ണ്ടി റോ​ഡ്, ക​ല്യാ​ൺ, ലോ​ന​വാ​ല, ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ മ​ധു​പുർ എ​ന്നീ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബാ​ക്‌​ടീ​യ സാ​ന്നി​ധ്യ​മു​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 512 സ​ബ് അ​ർ​ബ​ൻ ഇ​ത​ര ഗ്രേ​ഡ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വൃ​ത്തി​യു​ള്ള ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന ന​ട​ത്തി​യ 512 സ്റ്റേ​ഷ​നു​ക​ളി​ലെ 458 സ്റ്റേ​ഷ​നു​ക​ളിലും മി​നി​മം അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളി​ല്ല. മും​ബൈ സെ​ൻ​ട്ര​ൽ, ന്യൂ​ഡ​ൽ​ഹി, മും​ബൈ ഛത്ര​പ​തി ശി​വ​ജി ടെ​ർ​മി​ന​സ് തു​ട​ങ്ങി​യ പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളും സീ​റ്റു​ക​ൾ, സാ​നി​റ്റ​റി സൗ​ക​ര്യ​ങ്ങ​ൾ, ഡ​സ്റ്റ് ബി​ന്നു​ക​ൾ തു​ട​ങ്ങി​യ​വ മോ​ശ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags : DrinkingWater RailwayStations Found EcoliBacteria Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up