Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrinkingWater

ഗ​ണേ​ശോ​ത്സ​വ പ​ന്ത​ലി​നു സ​മീ​പം ഷോക്കേറ്റ് ര​ണ്ടു​ മരണം

മും​​​​​ബൈ: ഗ​​​​​ണേ​​​​​ശോ​​​​​ത്സ​​​​​വ പ​​​​​ന്ത​​​​​ലി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തെ താ​​​​​ത്കാ​​​​​ലി​​​​​ക കു​​​​​ടി​​​​​വെ​​​​​ള്ള വി​​​​​ത​​​​​ര​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ വൈ​​​​​ദ്യു​​​​​താ​​​​​ഘാ​​​​​ത​​​​​മേ​​​​​റ്റ് ര​​​​​ണ്ടു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു. എ​​​​​ട്ടു​​​​​വ​​​​​യ​​​​​സു​​​​​ള്ള പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യും 33 വ​​​​​യ​​​​​സു​​​​​ള്ള സ്ത്രീ​​​​​യു​​​​​മാ​​ണു മ​​​​​രി​​​​​ച്ച​​​​​ത്. നാ​​​​​ലു​​​​​പേ​​​​​ർ​​​​​ക്ക് പ​​​​​രു​​​​​ക്കേ​​​​​റ്റു.

മും​​​​​ബൈ ലാ​​​​​ൽ​​​​​ബാ​​​​​ഗി​​​​​ലെ കാ​​​​​ലാ​​​​​ചൗ​​​​​ക്കി ദ​​​​​ത്താ​​​​​റാം ലാ​​​​​ഡ് മാ​​​​​ർ​​​​​ഗി​​​​​ലെ ദി​​​​​ഗ് വി​​​​​ജ​​​​​യ് മി​​​​​ൽ ചാ​​​​​ളി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ 2.20ഓ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം.

മ​​​​​ഹാ​​​​​ഗ​​​​​ണ​​​​​പ​​​​​തി ഉ​​​​​ത്സ​​​​​വ മ​​​​​ണ്ഡ​​​​​ലി​​​​​ന്‍റെ പ്ര​​​​​വേ​​​​​ശ​​​​​ന ക​​​​​വാ​​​​​ട​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി സ്ഥാ​​​​​പി​​​​​ച്ച കു​​​​​ടി​​​​​വെ​​​​​ള്ള, ശീ​​​​​ത​​​​​ള​​​​​പാ​​​​​നീ​​​​​യ സ്റ്റാ​​​​​ളി​​​​​ലാ​​ണു ഷോ​​​​​ർ​​​​​ട് സ​​​​​ർ​​​​​ക്യൂ​​​​​ട്ടു​​​​​ണ്ടാ​​​​​യ​​​​​ത്. വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞെ​​​​​ത്തി​​​​​യ അ​​​​​ഗ്നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന വൈ​​​​​ദ്യു​​​​​തി ബ​​​​​ന്ധം വി​​​​​ച്ഛേ​​​​​ദി​​​​​ക്കു​​​​​ക​​​​​യും സ്ഥി​​​​​തി നി​​​​​യ​​​​​ന്ത്ര​​​​​ണ വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ഷോ​​​​ക്കേ​​​​റ്റ എ​​​​​ട്ടു​​​​​വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യാ​​​​​യ ര​​​​​ഘി​​​​​നി ഘ​​​​​ന​​​​​ശ്യാം യാ​​​​​ദ​​​​​വി​​​​​നെ ബൈ​​​​​ക്കു​​​​​ള​​​​​യി​​​​​ലെ മ​​​​​സീ​​​​​ന ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല.

കി​​​​​ര​​​​​ണ്‍ അ​​​​​ക്ബ​​​​​ർ നാ​​​​​യി​​​​​ക് (19), ത​​​​​ൻ​​​​​വി ന​​​​​രേ​​​​​ഷ് ഹാ​​​​​ൻ​​​​​ഡെ (19), സാ​​​​​ഹി​​​​​ൽ സ​​​​​ന്ദീ​​​​​പ് താ​​​​​രെ (19) എ​​​​​ന്നി​​​​​വ​​​​​ർ ഇ​​​​​വി​​​​​ടെ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്. ഗ്ലോ​​​​​ബ​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച സു​​​​​ജാ​​​​​ത (33)യാ​​​​​ണ് മ​​​​​രി​​​​​ച്ച മ​​​​​റ്റൊ​​​​​രു സ്ത്രീ. 12​​​​​കാ​​​​​രി​​​​​യാ​​​​​യ റൂ​​​​​ഹി സിം​​​​​ഗ് തീ​​​​​വ്ര​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥ​​​​ല​​​​ത്ത് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. പൊ​​​​ലി​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up