കാക്കനാട് മൗണ്ട് സെന്റ് തോമസ്
കൊച്ചി: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് ആരംഭിക്കും.
രാവിലെ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ ധ്യാനചിന്തകളോടെയാണു സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് മെത്രാന്മാർ ഒരുമിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനം 28ന് സമാപിക്കും.
സിനഡിൽ പങ്കെടുക്കുന്ന എല്ലാ മെത്രാന്മാർക്കുംവേണ്ടി സഭാംഗങ്ങൾ പ്രത്യേകം പ്രാർഥിക്കണമെന്ന് മേജർ ആർച്ച്ബിഷപ് അഭ്യർഥിച്ചു.
Tags : SyroMalabarChurch Synod Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash