x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഴ്സ​ണ​ൽ എ​ഫ്സി​ക്ക് കിരീടം

വെബ്ഡെസ്ക്
Published: August 16, 2026 11:22 PM IST | Updated: August 16, 2026 11:22 PM IST

എ​ഫ്എ ക​മ്മ്യൂ​ണി​റ്റി ഷീ​ൽ​ഡ് ഫു​ട്ബോ​ളിൽ ജേതാക്കളായ ആ​ഴ്സ​ണ​ൽ എ​ഫ്സി​ ടീം.

കാ​ഡി​ഫ്: എ​ഫ്എ ക​മ്മ്യൂ​ണി​റ്റി ഷീ​ൽ​ഡ് ഫു​ട്ബോ​ൾ കി​രീ​ടം ആ​ഴ്സ​ണ​ൽ എ​ഫ്സി​ക്ക്.

2025-26 സീ​സ​ണി​ലെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളും (ആ​ഴ്സ​ണ​ൽ എ​ഫ്സി) എ​ഫ്എ ക​പ്പ് ജേ​താ​ക്ക​ളും (മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്സി) ത​മ്മി​ലാ​യി​രു​ന്നു 2026 ക​മ്മ്യൂ​ണി​റ്റി ഷീ​ൽ​ഡ് കി​രീ​ട പോ​രാ​ട്ടം.

കാ​ഡി​ഫി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ 3-0നാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന്‍റെ ജ​യം. പെ​പ് ഗ്വാ​ർ​ഡി​യോ​ള മാ​നേ​ജ​ർ സ്ഥാ​ന​ത്തു​നി​ന്നു പ​ടി​യി​റ​ങ്ങി​യ​ശേ​ഷം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ആ​ദ്യ വ​ന്പ​ൻ മ​ത്സ​ര​മാ​യി​രു​ന്നു.

റി​ക്കാ​ർ​ഡോ കാ​ല​ഫി​യോ​റി (ഒ​ന്നാം മി​നി​റ്റ്), കാ​യ് ഹ​വേ​ർ​ട്ട്സ് (28-ാം മി​നി​റ്റ്), മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡ് (48-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ളു​ക​ൾ.

Tags : ArsenalFC wins ManchesterCityFC FACommunityShield Football

Recent News

Corehub Up