മാഞ്ചസ്റ്റര്‍: സ്പാനിഷ് ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ റോഡ്രിയെ കൈമാറില്ലെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയാണ് റോഡ്രിക്കായി രംഗത്തുള്ളത്. 50 മില്യണ്‍ ഡോളറാണ് (ഏകദേശം 477 കോടി രൂപ) ബാഴ്സലോണ മുന്നോട്ടുവച്ച ഓഫര്‍. എന്നാല്‍, ഈ ഓഫര്‍ മാഞ്ചസ്റ്റര്‍ സിറ്റി നിരസിച്ചു.
സിറ്റി വിടാൻ റോഡ്രി
എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം റോഡ്രി അധികൃതരെ അറിയിച്ചതായാണ് വിവരം. അതുകൊണ്ടുതന്നെ റോഡ്രിക്കായി ബാഴ്സലോണ പുതിയ ഓഫര്‍ മുന്നോട്ടുവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2026 ഫിഫ ലോകകപ്പ് സ്പെയിന് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്കായിരുന്നു. 2019 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടിയാണ് കളിക്കുന്നത്. ലോകത്തിലെ മികച്ച ഫുട്ബോളറിനുള്ള 2024 ബലോണ്‍ ദോര്‍ പുരസ്കാരവും റോഡ്രി നേടിയിട്ടുണ്ട്.