പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ ഇൻവെസ്റ്റ്നേറ്റ് സെനിത് ട്രോഫി 2026 അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ചാമ്പ്യന്മാർ.
ഫൈനലിൽ ഒന്പത് വിക്കറ്റിനാണ് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തിയത് .
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു.116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, 13.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലെത്തി.
Tags : Gujarat Champions CricketTournament Sports