x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അം​ബാ​നി​യാ​ണോ ഇ​ന്ത്യ​യി​ലെ യ​ഥാ​ർ​ഥ ബോ​സ്?"; ഇ​ലോ​ൺ മ​സ്കി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 11:34 PM IST | Updated: October 8, 2026 11:34 PM IST

ഇലോൺ മസ്ക്

ന്യൂ​ഡ​ൽ​ഹി: സ്റ്റാ​ർ​ലി​ങ്കി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​നാ​നു​മ​തി വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ൺ മ​സ്ക് രം​ഗ​ത്ത്. ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ സേ​വ​നം ത​ട​യു​ന്ന​ത് ചി​ല വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ളാ​ണെ​ന്നും, "അം​ബാ​നി​യാ​ണോ ഇ​ന്ത്യ​യി​ലെ യ​ഥാ​ർ​ത്ഥ ബോ​സ്? എ​ന്നും മ​സ്ക് സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യി​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച മ​സ്ക്, കു​ത്ത​കാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു. എ​ന്നാ​ൽ മ​സ്കി​ന്‍റെ ഈ ​പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ലൂ​ടെ ന​ൽ​കി​യ മ​റു​പ​ടി ഏ​റെ ശ്ര​ദ്ധ​നേ​ടി. "ഇ​ന്ത്യ​യി​ലേ​ക്ക് സ്വാ​ഗ​തം, എ​ല​ൻ. മ​റ്റേ ആ​ളെ നി​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കൂ"​എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, സ്റ്റാ​ർ​ലി​ങ്കി​ന്‍റെ പ്ര​വേ​ശ​ന​ത്തി​ന് ത​ങ്ങ​ൾ എ​തി​ര​ല്ലെ​ന്നും സാ​റ്റ​ലൈ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്തെ എ​ല്ലാ ക​മ്പ​നി​ക​ളും കൃ​ത്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും റെ​ഗു​ലേ​റ്റ​റി പ്ര​ക്രി​യ​ക​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി. മ​സ്കി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ റി​ല​യ​ൻ​സ് ജി​യോ ചെ​യ​ർ​മാ​ൻ ആ​കാ​ശ് അം​ബാ​നി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up