x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ സ​മ​രം തു​ട​രും രാ​ജ്ഘ​ട്ടി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി മ​ട​ങ്ങി നേ​താ​ക്ക​ൾ

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 08:15 PM IST | Updated: October 8, 2026 08:43 PM IST

രാജ്ഘട്ടിലെത്തി പുഷ്പാർചന നടത്തുന്ന നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ഒ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി രാ​ജ്ഘ​ട്ടി​ലെ​ത്തി​യ​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് എ​ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​മ​ത ബാ​ന​ർ​ജി, ഉ​ദ്ധ​വ് താ​ക്ക​റെ, തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

Tags : INDIAbloc Rajghat ChiefElectionCommissioner GyaneshKumar RahulGandhi Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up