ജിഎസ്ടി കൗൺസിൽ യോഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: ജിഎസ്ടി നിയമങ്ങളിൽ വ്യവസായലോകത്തിനും നികുതിദായകർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് നിർണായക തീരുമാനങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നികുതി നിയമങ്ങൾ കൂടുതൽ ലളിതമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളുണ്ടായത്.
ജിഎസ്ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അറസ്റ്റ് ചെയ്യാനുള്ള അധികാരം കൗൺസിൽ ഒഴിവാക്കി. പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനുള്ള പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്.
പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയൽ ചെയ്യുക, ചെറിയ തെറ്റുകൾ വരുത്തുക, പണമടക്കാൻ വൈകുക തുടങ്ങിയ വീഴ്ചകൾക്ക് ഇനിമുതൽ പലിശയും ആനുപാതിക പിഴയും മാത്രം നൽകിയാൽ മതിയാകും. മറ്റ് കടുത്ത ശിക്ഷാ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash