x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ല​യ​ൻ​സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ധ​ൻ​രാ​ജ് ന​ത്‌​വാ​നി​യു​ടെ രാ​ജ്യ​സ​ഭാ നാ​മ​നി​ർ​ദേ​ശം: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 08:27 PM IST | Updated: October 8, 2026 08:27 PM IST

അഖിലേഷ് യാദവ്, ധൻരാജ് നത്‌വാനി

ല​ഖ്‌​നൗ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ധ​ൻ​രാ​ജ് പീ​മ​ൽ ന​ത്‌​വാ​നി​യെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് എ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ക​ത്തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 25 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ പ്ര​ശം​സി​ച്ച് ധ​ൻ​രാ​ജ് ന​ത്‌​വാ​നി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദീ​ർ​ഘ​മാ​യ കു​റി​പ്പാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ങ്ങി​യ മോ​ദി​യു​ടെ യാ​ത്ര​യെ 'അ​ടി​യു​റ​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും രാ​ഷ്ട്ര​നി​ർ​മാ​ണ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും' മാ​തൃ​ക​യെ​ന്നാ​ണ് ന​ത്‌​വാ​നി വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്‌​പി​യു​ടെ സു​ര​ക്ഷി​ത​മാ​യ ര​ണ്ട് സീ​റ്റു​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് കോ​ർ​പ്പ​റേ​റ്റ് നേ​താ​വാ​യ ന​ത്‌​വാ​നി​യെ പ​രി​ഗ​ണി​ച്ച​തി​ൽ പാ​ർ​ട്ടി​യു​ടെ മു​ഖ്യ അ​ജ​ണ്ട​യാ​യ 'പി​ഡി​എ' (പിഛ്ഡെ, ​ദ​ളി​ത്, അ​ൽ​പ​സം​ഖ്യ​ക് - പി​ന്നോ​ക്ക, ദ​ളി​ത്, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ) വാ​ദ​ത്തി​ന് തി​രി​ച്ച​ടി​യേ​റ്റ​താ​യി എ​തി​രാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ എ​സ്‌​പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​പ്പെ​ട്ട​തി​നെ ന​ത്‌​വാ​നി അ​പ​ല​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും, തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം മോ​ദി​യെ പു​ക​ഴ്ത്തി​ക്കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത് എ​സ്‌​പി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ ത​ട്ട​ക​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്ക് കോ​ർ​പ്പ​റേ​റ്റ്, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നും ഇ​തി​നെ​തി​രെ എ​തി​ർ​പ്പ് ഉ​യ​രു​ന്നു​ണ്ട്.

Tags : SamajwadiParty DhanrajParimalNathwani RajyaSabhanomination AkhileshYadav RelianceIndustries PDAplank. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up