പ്രതീകാത്മക ചിത്രം
നിലമ്പൂർ: ആനക്കൊമ്പുമായി ഏഴ് യുവാക്കൾ അറസ്റ്റിൽ. പുത്തനത്താണി തിരുനാവായ റോഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
മേപ്പാടി പോലക്കൽ വീട്ടിൽ ഫൈസൽ, ആലത്തിയൂർ തറയിൽ വീട്ടിൽ ജംഷീർ, ആലത്തിയൂർ തറയിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ, തിരൂർ വെട്ടത് വീട്ടിൽ ഷോബിഷ്, പുത്തനത്താണി ആത്തിക്കാപറച്ച് വീട്ടിൽ അബ്ദുൾ സമീർ ബാബു, ഷെമീർ രായം മരക്കാർ, നെടുവംഞ്ചേരി സുബൈർ എന്നിവരാണ് നിലമ്പൂർ വനം ഫ്ലയിംഗ് സ്ക്വാഡിന്റെ (വിജിലൻസ്) പിടിയിലായത്.
കാറിൽ നിന്ന് ഒരു പിസ്റ്റൾ, രണ്ടു കത്തി എന്നിവയും പിടികൂടി. തിരുവനന്തപുരം വിജിലൻസ് സെല്ലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ വിജിലൻസ് റേഞ്ച് ഓഫീസർ ബിജേഷ്കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോസ് മോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനിൽകുമാർ, സത്യരാജ്, സനൽ കുമാർ, ഡബ്ല്യുസിസിബി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags : Arrested Elephant Tusks Deepika DeepikaNewspaper BreakingNews NewsUpdate