x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്ത്രോ​പി​ക് സി​ഇ​ഒ​യു​ടെ ഭാ​ര്യ കാ​മി ക്ലാ​ർ​ക്ക് വി​വാ​ദ​ത്തി​ൽ: ല​ക്‌​ഷ​റി പോ​ൺ സം​രം​ഭ​ത്തി​ന് ജെ​ഫ്രി എ​പ്സ്റ്റീ​നി​ൽ നി​ന്ന് നി​ക്ഷേ​പം തേ​ടി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 08:41 PM IST | Updated: August 16, 2026 08:41 PM IST

ജെഫ്രി എപ്സ്റ്റീൻ, ഭാ​ര്യ കാ​മി ക്ലാ​ർ​ക്ക്

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡെ​യു​ടെ ഭാ​ര്യ കാ​മി ക്ലാ​ർ​ക്കി​നെ​ച്ചൊ​ല്ലി പു​തി​യ വി​വാ​ദം. അ​ന്ത​രി​ച്ച ശ​ത​കോ​ടീ​ശ്വ​ര​നും ലൈം​ഗി​ക കു​റ്റ​വാ​ളി​യു​മാ​യ ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ ഇ​മെ​യി​ൽ രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കാ​മി ക്ലാ​ർ​ക്ക് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കാ​യി താ​ൻ തു​ട​ങ്ങി​യ "ല​ക്‌​ഷ​റി പോ​ൺ" സം​രം​ഭ​ത്തി​നും മ​റ്റ് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും വേ​ണ്ടി എ​പ്സ്റ്റീ​നി​ൽ നി​ന്ന് നി​ക്ഷേ​പം തേ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

2011-ലാ​ണ് കാ​മി ക്ലാ​ർ​ക്ക് സാ​ഹി​ത്യ ഏ​ജ​ന്‍റാ​യ ജോ​ൺ ബ്രോ​ക്ക്മാ​ൻ വ​ഴി എ​പ്സ്റ്റീ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ ക​മ്പ​നി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ​യും വി​ശ​ദാം​ശ​ങ്ങ​ളും അ​വ​ർ എ​പ്സ്റ്റീ​ന് അ​യ​ച്ചു​കൊ​ടു​ത്തു. 2012-ൽ ​ത​ന്‍റെ പോ​ൺ ബി​സി​ന​സ്സി​ലും ഡ​യ​റ്റിം​ഗ് ആ​പ്പി​ലും നി​ക്ഷേ​പം ന​ട​ത്താ​ൻ അ​വ​ർ എ​പ്സ്റ്റീ​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. എ​പ്സ്റ്റീ​ൻ പ​ണം ന​ൽ​കി​യ​താ​യി നി​ല​വി​ലെ രേ​ഖ​ക​ളി​ൽ തെ​ളി​വു​ക​ളി​ല്ല.

നേ​വാ​ഡ​യി​ൽ ജ​നി​ച്ച കാ​മി ക്ലാ​ർ​ക്ക് ഒ​രു സം​രം​ഭ​ക​യാ​ണ്. മു​ൻ ഗൂ​ഗി​ൾ സി​ഇ​ഒ എ​റി​ക് ഷ്മി​റ്റു​മാ​യി മു​ൻ​പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന കാ​മി, 2022-ലാ​ണ് ഡാ​രി​യോ അ​മോ​ഡെ​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. അ​മോ​ഡെ​യ്ക്ക് എ​റി​ക് ഷ്മി​റ്റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​തും കാ​മി​യാ​യി​രു​ന്നു. ഈ ​ബ​ന്ധ​മാ​ണ് പി​ന്നീ​ട് ആ​ന്ത്രോ​പി​ക്കി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഷ്മി​റ്റിിന്‍റെ വ​ലി​യ നി​ക്ഷേ​പ​ത്തി​ന് വ​ഴി​വെ​ച്ച​ത്.

ആ​ന്ത്രോ​പി​ക്കി​ൽ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും, ക​മ്പ​നി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളി​ൽ ഭ​ർ​ത്താ​വി​നും ക​മ്പ​നി​ക്കും ത​ന്ത്ര​പ​ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ കാ​മി സ​ജീ​വ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ദാ​വോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള ഉ​ച്ച​കോ​ടി​ക​ളി​ലും ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റി​ലും അ​മോ​ഡെ​യ്ക്കൊ​പ്പം കാ​മി പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags : AnthropicCEO CamiClark LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up