x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ അ​മി​ത് ഷാ​യു​ടെ വി​മ​ർ​ശ​നം: കോ​ൺ​ഗ്ര​സ് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യം

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 03:06 PM IST | Updated: August 16, 2026 03:09 PM IST

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ചി​ത്തോ​ർ​ഗ​ഢ്: ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സും സോ​ണി​യ ഗാ​ന്ധി​യും രാ​ജ്യ​ത്തോ​ടും ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി​യോ​ടും മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ​സ്ഥാ​നി​ലെ ചി​ത്തോ​ർ​ഗ​ഢി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം പ​കു​തി​യി​ൽ വെ​ച്ച് നി​ർ​ത്താ​ൻ സോ​ണി​യ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ ടി​വി​യി​ലൂ​ടെ രാ​ജ്യം ക​ണ്ട​താ​ണെ​ന്നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം കാ​ര​ണ​മാ​ണ് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ഗാ​ന​ത്തെ അ​പ​മാ​നി​ച്ച​തെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​തി​ന്‍റെ പ്ര​തീ​ക​മാ​ണ് വ​ന്ദേ​മാ​ത​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ വാ​ജ്പേ​യി​യു​ടെ 21 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ​യും അ​മി​ത് ഷാ ​അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

 

Tags : AmitSha HoemeMinister LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up