പൂഞ്ഞാർ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജ്
കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ എത്തിയെന്നും അതിൽ പ്രാദേശിക നേതാക്കൾ തട്ടിപ്പ് നടത്തിയെന്നുമുള്ള സ്വന്തം വെളിപ്പെടുത്തൽ തള്ളി മുൻ എംഎൽഎ പി.സി. ജോർജ്. ചില പ്രാദേശിക നേതാക്കൾ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും താൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന ബോധ്യം വന്നതിനാൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എരുമേലിയിൽ നടന്ന പാർട്ടി യോഗത്തിൽ, മണ്ഡലത്തിലെ ബിജെപി പ്രാദേശിക നേതാക്കൾ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് പി.സി. ജോർജ് ആരോപിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, തുക സംബന്ധിച്ച വിവരങ്ങൾ കൃത്യമാണെന്നും പണം ആരും തിരിമറി നടത്തിയിട്ടില്ലെന്നും പാർട്ടി നേതൃത്വം കണക്കുകൾ ബോധ്യപ്പെടുത്തിയതോടെയാണ് അദ്ദേഹം മുൻ നിലപാടിൽ നിന്ന് പിന്മാറിയത്.
Tags : P.C. George Poonjar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash