x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ് ഹോം ​ച​ട​ങ്ങി​ൽ നി​ന്ന് പി​എ​സ്‌​സി ചെ​യ​ർ​മാ​നെ ഒ​ഴി​വാ​ക്കി ലോ​ക്ഭ​വ​ൻ; വി​മ​ർ​ശ​നം ശ​ക്തം

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 04:49 PM IST | Updated: August 16, 2026 04:49 PM IST

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​ർ ലോ​ക്ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച 'അ​റ്റ് ഹോം' ​ചാ​യ​സ​ൽ​ക്കാ​ര ച​ട​ങ്ങി​ലേ​ക്ക് കേ​ര​ള പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ. ബൈ​ജു​വി​നെ​യും അം​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ക്കാ​തെ ഒ​ഴി​വാ​ക്കി.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന പി​എ​സ്‌​സി ചെ​യ​ർ​മാ​നെ ഇ​ത്ത​ര​മൊ​രു ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തു​ന്ന​ത് കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ്, ആ​സൂ​ത്ര​ണ ബോ​ർ​ഡ് തു​ട​ങ്ങി​യ ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പി​എ​സ്‌​സി ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. 

പി​എ​സ്‌​സി ചെ​യ​ർ​മാ​നെ നി​യ​മി​ക്കു​ന്ന​തും നീ​ക്കം ചെ​യ്യു​ന്ന​തും രാ​ഷ്ട്ര​പ​തി​യാ​ണെ​ങ്കി​ലും, നി​ല​വി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ സൂ​ച​ന​യാ​യാ​ണ് ഈ ​ഒ​ഴി​വാ​ക്ക​ൽ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 

Tags : LokBhavan DeepikaNews LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up