x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയ്ക്കു നേർക്ക് എണ്ണൂറിലധികം ഡ്രോണുകൾ തൊടുത്ത് യുക്രെയ്ൻ; മോസ്കോയിൽ വൻ നാശം; ആറുപേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: August 16, 2026 04:19 PM IST | Updated: August 16, 2026 05:11 PM IST

യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ ഗോഡൗണിൽനിന്ന് പുക ഉയരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്ന ഹെലികോപ്റ്ററും കാണാം.

 മോ​സ്കോ: ​റ​ഷ്യ​ക്കെ​തി​രേ യു​ക്രെ​യ്ന്‍റെ വ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി യു​ക്രെ​യ്ൻ തൊ​ടു​ത്ത 822 ഡ്രോ​ണു​ക​ളാ​ണ് നി​ർ​വീ​ര്യ​മാ​ക്കി​യ​തെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആറു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.


അ​തേ​സ​മ​യം, റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ അ​ട​ക്കം വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മോ​സ്കോ മേ​ഖ​ല​യി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​ന്ദ്രെ​യ് വൊ​റോ​ബ്യോ​വ് അ​റി​യി​ച്ചു.


റ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ വൈ​ൽ​ഡ്ബെ​റീ​സി​ന്‍റെ ഗോ​ഡൗ​നി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒ​ട്ടേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മോ​സ്കോ​യി​ലെ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടായെന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.


ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി വൈ​ൽ​ഡ്ബെ​റീ​സി​ന്‍റെ ഗോ​ഡൗ​ണു​ക​ളി​ൽ യു​ക്രെ​യ്ൻ ആ​ക്ര​മ​ണം ന​ത്തു​ന്നു. റ​ഷ്യ​ൻ സേ​ന​യ്ക്കു​വേ​ണ്ട ഡ്രോ​ണു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് യു​ക്രെ​യ്ൻ ആ​രോ​പി​ക്കു​ന്ന​ത്.

Tags : Russia Ukraine Ukraine war Drone attack

Recent News

Corehub Up