x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയ വിമാനാപകടം: 32 പേർ മരിച്ചു

വെബ് ഡെസ്ക്
Published: October 6, 2026 07:53 AM IST | Updated: October 6, 2026 07:53 AM IST

അപകടത്തിൽ തകർന്ന വിമാനം

അബുജ: തെക്കൻ നൈജീരിയയിലുണ്ടായ വിമാനാപകടത്തിൽ 32 പേർ മരിച്ചു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച സൈനിക വിമാനമാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 32 പേരും അപകടത്തിൽ മരണപ്പെട്ടതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു സ്ഥിരീകരിച്ചു.

ലാഗോസിലേക്കുള്ള പതിവ് ദൗത്യത്തിന്‍റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയിൽ തകർന്നുവീണതെന്ന് വ്യോമയാന മന്ത്രി ഫെസ്റ്റസ് കേയാമോ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 

എദോ സംസ്ഥാനത്ത് നിന്ന് ലാഗോസിലേക്കുള്ള യാത്രാമധ്യേ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഒരു നാവികസേനാ താവളത്തിനു സമീപത്തുനിന്നാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അപകടത്തിൽപ്പെട്ടത് എടിആർ 42 വിമാനമാണെന്ന് നൈജീരിയൻ വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ പ്രദേശത്ത് അടിയന്തര തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ നിയോഗിച്ചിരുന്നു. 

സംഭവത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags : Nigeria PlaneCrash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up