റൊമാനിയയെ പരാജയപ്പെടുത്തിയ സ്വീഡിഷ് താരങ്ങളുടെ ആഘോഷം
ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡന് ആവേശ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
വിക്ടർ ഗ്യോകെരെസ് ആണ് സ്വീഡന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് ഗ്യോകെരെസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വീഡന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.