x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്

വെബ് ഡെസ്ക്
Published: October 6, 2026 07:58 AM IST | Updated: October 6, 2026 08:23 AM IST

പ്രതീകാത്മക ചിത്രം

കോൽക്കത്ത: പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ആസാമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്.

രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടർന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റജിനഗറാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റൊരു മണ്ഡലം.

വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണ് ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലെ തെര‍ഞ്ഞെടുപ്പില്‍ നടക്കുന്നത്. തട്ടഞ്ചാവടിയാണ് പുതുച്ചേരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം. ‌‌‌

കോൺഗ്രസ് എംപി പ്രദ്യുത് ബർദോലോയി ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ആസാമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ ഒമ്പതിനാണ് വോട്ടെണ്ണൽ.

Tags : ByElections Assembly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up