x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദി​മാ​ഗി ന​ക്‌​സ​ൽ' പ​രാ​മ​ർ​ശം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി പി. ​ചി​ദം​ബ​രം

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 04:14 PM IST | Updated: August 16, 2026 04:14 PM IST

മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം, പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ വെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ 'ദി​മാ​ഗി ന​ക്‌​സ​ൽ'​എ​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ഭ​ര​ണ​ഘ​ട​ന​യും അ​തി​ലെ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ നി​ല​കൊ​ള്ളു​ന്ന​വ​രെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി 'ദി​മാ​ഗി ന​ക്‌​സ​ൽ' എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം, സോ​ഷ്യ​ലി​സം, മ​തേ​ത​ര​ത്വം എ​ന്നി​വ​യാ​ണ് ഇന്ത്യൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യെ​ന്നും, ഈ ​മൂ​ല്യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും അ​വ സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ടു​ന്ന​വ​രു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ണ്ണി​ൽ 'ദി​മാ​ഗി ന​ക്‌​സ​ലു​ക​ൾ' എ​ന്നും ചി​ദം​ബ​രം തി​രി​ച്ച​ടി​ച്ചു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​യോ​ജി​പ്പു​ക​ളെ​യും വി​മ​ർ​ശ​ന​ങ്ങ​ളെ​യും ന​ക്സ​ലി​സ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags : P. Chidambaram DimagiNaxal LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up