ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ 'ദിമാഗി നക്സൽ'എന്ന പരാമർശത്തിനെതിരെ ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഭരണഘടനയും അതിലെ മൂല്യങ്ങളും സംരക്ഷിക്കാൻ നിലകൊള്ളുന്നവരെയാണ് പ്രധാനമന്ത്രി 'ദിമാഗി നക്സൽ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സോഷ്യലിസം, മതേതരത്വം എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെന്നും, ഈ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും അവ സംരക്ഷിക്കാൻ പോരാടുന്നവരുമാണ് പ്രധാനമന്ത്രിയുടെ കണ്ണിൽ 'ദിമാഗി നക്സലുകൾ' എന്നും ചിദംബരം തിരിച്ചടിച്ചു. ജനാധിപത്യപരമായ വിയോജിപ്പുകളെയും വിമർശനങ്ങളെയും നക്സലിസമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.