ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ധാക്ക: ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള കുറ്റവാളികളെ വിട്ടുനൽകിയാൽ മാത്രമേ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശനം സാധ്യമാകൂ എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം.
ക്രിമിനൽ കേസ് പ്രതികളെ കൈമാറാനുള്ള കരാർ പ്രകാരം ഹസീനയെയും മറ്റ് കുറ്റവാളികളെയും ബംഗ്ലാദേശിന് കൈമാറണമെന്നാണ് ധാക്ക ആവശ്യപ്പെട്ടത്.
അടുത്തിടെ ഡൽഹിയിൽ ഷെയ്ഖ് ഹസീന നടത്തിയ പരസ്യ പ്രതികരണവും വാർത്താസമ്മേളനവുമാണ് സന്ദർശന നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചതെന്ന് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് എ.കെ.എം. ഷാഹിദുൽ കരീം അറിയിച്ചു.
മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് പരസ്യമായി സംസാരിക്കാൻ അവസരമൊരുക്കിയത് നയതന്ത്ര അന്തരീക്ഷത്തെ ബാധിച്ചെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.
എന്നാൽ ഈ വാർത്താസമ്മേളനവുമായി ഇന്ത്യൻ സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന ധാക്കയുടെ ആവശ്യം നിലവിൽ സർക്കാരിന്റെ പരിശോധനയിലാണ്.
Tags : Bangladesh SheikhHasina LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash