x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​മാ​ഗി ന​ക്സ​ൽ പ​രാ​മ​ർ​ശം: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യ​ല്ല ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് കി​ര​ൺ റി​ജി​ജു

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 06:22 PM IST | Updated: August 16, 2026 06:22 PM IST

കിരൺ റിജിജു, പി. ചിദംബരം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ൽ ന​ട​ത്തി​യ 'ദി​മാ​ഗി ന​ക്സ​ൽ' (ചി​ന്താ​ഗ​തി കൊ​ണ്ട് ന​ക്സ​ലൈ​റ്റു​ക​ളാ​യ​വ​ർ) എ​ന്ന പ​രാ​മ​ർ​ശം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റി​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ലൂ​ടെ റി​ജി​ജു​വി​ന്‍റെ ഈ ​വി​ശ​ദീ​ക​ര​ണം.

മാ​വോ​യി​സ്റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യും ഭ​ര​ണ​ഘ​ട​ന​യെ ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്യു​ന്ന​വ​ർ, വി​ഘ​ട​ന​വാ​ദി​ക​ളോ​ടൊ​പ്പം നി​ൽ​ക്കു​ക​യും ആ​ർ​ട്ടി​ക്കി​ൾ 370-നെ ​പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ, ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​പെ​ടു​ത്താ​ൻ 'ചി​ക്ക​ൻ​സ് നെ​ക്ക്' ഇ​ട​നാ​ഴി മു​റി​ച്ചു​മാ​റ്റാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രാ​ണ് 'ദി​മാ​ഗി ന​ക്സ​ലു​ക​ൾ' എ​ന്ന് കി​ര​ൺ റി​ജി​ജു കു​റി​ച്ചു.

രാ​ജ്യ​ത്ത് ആ​യു​ധ​മേ​ന്തി​യ ന​ക്സ​ലൈ​റ്റു​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും, വി​ക​സ​ന പാ​ത​യി​ൽ ത​ട​സം നി​ൽ​ക്കു​ന്ന 'ദി​മാ​ഗി ന​ക്സ​ലു​ക​ളെ' തി​രി​ച്ച​റി​ഞ്ഞ് ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​രാ​മ​ർ​ശം പ്ര​തി​പ​ക്ഷ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് ആ​രോ​പി​ച്ച പി. ​ചി​ദം​ബ​രം, താ​ൻ ഒ​രു 'ദി​മാ​ഗി ന​ക്സ​ൽ' ആ​ണെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു.

Tags : KirenRijiju DimagiNaxals LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up