x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​രം വി​വാ​ദം: കോ​ൺ​ഗ്ര​സും സോ​ണി​യാ ഗാ​ന്ധി​യും മാ​പ്പു​പ​റ​യ​ണ​മെ​ന്ന് അ​മി​ത് ഷാ

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 05:35 PM IST | Updated: August 16, 2026 05:35 PM IST

അമിത് ഷാ, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി

​ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ദേ​ശീ​യ ഗീതമാ​യ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെയും സോ​ണി​യ ഗാ​ന്ധി​യെയും ക​ട​ന്നാ​ക്ര​മി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം പ​കു​തി​യി​ൽ നി​ർ​ത്താ​ൻ സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട​ത് രാ​ജ്യ​ത്തോ​ട് ചെ​യ്ത വ​ലി​യ അ​പ​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ പാ​ർ​ട്ടി മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

രാ​ജ​സ്ഥാ​നി​ലെ ചി​ത്തോ​ർ​ഗ​ഢി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ൽ മു​ഴു​കി​യ​താ​ണ് സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ പ്രേ​രി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

എ​ന്നാ​ൽ, ബി​ജെ​പി ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ കോ​ൺ​ഗ്ര​സ്, വ​ന്ദേ​മാ​ത​രം നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​സു​ഖ​ബാ​ധി​ത​നാ​യ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് സോ​ണി​യ ഗാ​ന്ധി ചെ​യ്ത​തെ​ന്നും വ്യ​ക്ത​മാ​ക്കി.  

 

 

Tags : AmitShah HomeMinister LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up