x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​രം വി​വാ​ദം: സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ പോ​ലീ​സി​ൽ രണ്ടാമതും പ​രാ​തി ന​ൽ​കി ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: August 16, 2026 08:14 PM IST | Updated: August 16, 2026 08:16 PM IST

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി

മം​ഗ​ളൂ​രു: ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ദേ​ശീ​യ ഗാ​ന​മാ​യ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും അ​തി​ലൂ​ടെ ദേ​ശീ​യ ഗാ​ന​ത്തെ അ​പ​മാ​നി​ച്ചെ​ന്നും ആ​രോ​പി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു ഉ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബി​ജെ​പി നേ​താ​ക്ക​ളാ​യ വി​കാ​സ് കെ. ​രാ​ജ്ഗോ​പാ​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. ദേ​ശീ​യ ഗാ​ന​ത്തെ അ​പ​മാ​നി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ക്കു​ന്ന ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം. 

സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട് എ​ന്നാ​ൽ, സോ​ണി​യാ ഗാ​ന്ധി വ​ന്ദേ​മാ​ത​രം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും, അ​സു​ഖ​ബാ​ധി​ത​നാ​യി ഏ​റെ നേ​രം നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര ക്ര​മീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. 

 

Tags : BJPleader SoniaGandhi LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up