x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​പ് 10 ഇ​ന്ത്യ​ൻ കമ്പനികൾ: അ​​ഞ്ചെ​​ണ്ണ​​ത്തി​​ന്‍റെ വി​​പ​​ണിമൂ​​ല്യ​​ത്തി​​ൽ ഒ​​രു ല​​ക്ഷം കോ​​ടി​​യു​​ടെ ഇ​​ടി​​വ്

വെബ്ഡെസ്ക്
Published: August 16, 2026 10:44 PM IST | Updated: August 16, 2026 10:44 PM IST

മും​​ബൈ: ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മൂ​​ല്യ​​മു​​ള്ള 10 ക​​ന്പ​​നി​​ക​​ളി​​ൽ അ​​ഞ്ചെ​​ണ്ണ​​ത്തി​​ന്‍റെ സം​​യോ​​ജി​​ത വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വ്. ഐ​​ടി ഭീ​​മ​​ന്മാ​​രാ​​യ ടി​​സി​​എ​​സി​​നാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​യ​​ത്.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 489.92 പോ​​യി​​ന്‍റും (0.62 %) എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 204.65 പോ​​യി​​ന്‍റും (0.83 %) ആ​​ണ് താ​​ഴ്ന്ന​​ത്.

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, ടാ​​റ്റാ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്( ടി​​സി​​എ​​സ്) എ​​ന്നി​​വ​​യു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി. എ​​ന്നാ​​ൽ ആ​​ദ്യ പ​​ത്തി​​ലു​​ള്ള ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, ലാ​​ർ​​സ​​ൻ ആ​​ൻ​​ഡ് ടു​​ബ്രോ (എ​​ൽ ആ​​ൻ​​ഡ് ടി), ​​ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൽ​​ഐ​​സി), ഹി​​ന്ദു​​സ്ഥാ​​ൻ യൂ​​ണി​​ലി​​വ​​ർ എ​​ന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി. ഈ ​​ക​​ന്പ​​നി​​ക​​ൾ ചേ​​ർ​​ന്ന് ആ​​കെ 55,149.45 കോ​​ടി രൂ​​പ​​യു​​ടെ മൂ​​ല്യ​​വ​​ർ​​ധ​​ന നേ​​ടി.

നഷ്ടത്തിൽ ടിസിഎസ്

ടി​​സി​​എ​​സി​​ന്‍റെ വി​​പ​​ണി മൂ​​ല്യ​​ം 34,263.28 കോ​​ടി രൂ​​പ കു​​റ​​ഞ്ഞ് 8,53,506.85 കോ​​ടി​​യി​​ലെ​​ത്തി. റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ മൂ​​ല്യ​​ത്തി​​ൽ 31,869.13 കോ​​ടി ഇ​​ടി​​ഞ്ഞ് 17,70,056.06 കോ​​ടി​​യാ​​യി കു​​റ​​ഞ്ഞു. എ​​സ്ബി​​ഐ​​യു​​ടെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ​​നി​​ന്ന് 25,891.88 കോ​​ടി കു​​റ​​ഞ്ഞ് 9,85,829.96 കോ​​ടി​​യി​​ലെ​​ത്തി.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ​​നി​​ന്ന് 7165.37 കോ​​ടി കു​​റ​​ഞ്ഞ് 11,20,802.10 കോ​​ടി രൂ​​പ​​യാ​​യും ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്കി​​ന്‍റേ​​ത് 2792.65 കോ​​ടി കു​​റ​​ഞ്ഞ് 10,17,577.98 കോ​​ടി രൂ​​പ​​യാ​​യും താ​​ഴ്ന്നു.

നേ​​ട്ട​​മു​​ണ്ടാ​​ക്കി എ​​ൽ​​ഐ​​സി

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ എ​​ൽ​​ഐ​​സി​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. എ​​ൽ​​ഐ​​സി​​യി​​ലേ​​ക്ക് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച 26,438.49 രൂ​​പ​​യെ​​ത്തി​​യ​​തോ​​ടെ വി​​പ​​ണി മൂ​​ല്യം 5,23,330.31 കോ​​ടി രൂ​​പ​​യാ​​യി. ഭാ​​ര​​തി എ​​യ​​ർ​​ടെ​​ല്ലി​​ന്‍റെ വി​​പ​​ണി മൂ​​ല്യം 20,592.13 കോ​​ടി രൂ​​പ ഉ​​യ​​ർ​​ന്ന് 12,43,016.11 കോ​​ടി​​യി​​ലെ​​ത്തി. ബ​​ജാ​​ജ് ഫി​​നാ​​ൻ​​സി​​ന്‍റെ മൂ​​ല്യ​​ത്തി​​ലേ​​ക്ക് 3,548.79 കോ​​ടി എ​​ത്തി​​യ​​തോ​​ടെ 6,77,197.34 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

എ​​ൽ ആ​​ൻ​​ഡ് ടി​​യി​​ലേ​​ക്ക് 2490.66 കോ​​ടി രൂ​​പ​​യെ​​ത്തി​​യ​​തോ​​ടെ മൂ​​ല്യം 5,58,973.11 കോ​​ടി രൂ​​പ​​യാ​​യി. ഹി​​ന്ദു​​സ്ഥാ​​ൻ യൂ​​ണി​​ലി​​വ​​റി​​ന്‍റെ വി​​പ​​ണി മൂ​​ല്യം 2079.38 കോ​​ടി ഉ​​യ​​ർ​​ന്ന് 4,90,88.35 കോ​​ടി​​യാ​​യി.

വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ റി​​ല​​യ​​ൻ​​സ്ത​​ന്നെ മു​​ന്നി​​ൽ

ആ​​ഭ്യ​​ന്ത​​ര ക​​ന്പ​​നി​​ക​​ളി​​ൽ വി​​പ​​ണി മൂ​​ല്യ​​ത്തി​​ൽ ഏ​​റ്റ​​വും മു​​ന്നി​​ൽ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീസ് ത​​ന്നെ തു​​ട​​രു​​ന്നു. ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, എ​​സ്ബി​​ഐ, ടി​​സി​​എ​​സ്, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, എ​​ൽ ആ​​ൻ​​ഡ് ടി, ​​ഹി​​ന്ദു​​സ്ഥാ​​ൻ യൂ​​ണി​​ലി​​വ​​ർ എ​​ന്നി​​വ​​യാ​​ണ് അ​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

Tags : MarketValue Top10 IndianCompanies Business Lose StockMarket

Recent News

Corehub Up