x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും പെ​നാ​ല്‍​റ്റി ക​ള​ഞ്ഞ് മെ​സി

വെബ്ഡെസ്ക്
Published: August 16, 2026 11:29 PM IST | Updated: August 16, 2026 11:29 PM IST

മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ഫു​ട്‌​ബോ​ളി​ല്‍ പെ​നാ​ല്‍​റ്റി നഷ്ടപ്പെടുത്തിയ ല​യ​ണ​ല്‍ മെ​സി.

നാ​ഷ്‌​വി​ല്ലെ (യു​എ​സ്): മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ല്‍ നാ​ഷ്‌​വി​ല്ലെ​യോ​ട് 4-1ന് ​ഇ​ന്‍റ​ര്‍ മ​യാ​മി തോ​ല്‍​വി വ​ഴ​ങ്ങു​ക​യും ചെ​യ്തു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മെ​സി പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്. 2014നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മെ​സി തു​ട​രെ മൂ​ന്നു ത​വ​ണ സ്‌​പോ​ട്ട് കി​ക്ക് തു​ല​യ്ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

നാ​ഷ്‌​വി​ല്ലെ​യ്ക്ക് എ​തി​രേ 23-ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ പെ​നാ​ല്‍​റ്റി ന​ഷ്ടം. 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ര​ണ്ടു ത​വ​ണ മെ​സി പെ​നാ​ല്‍​റ്റി തു​ല​ച്ചി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രേ​യും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്തി​ന് എ​തി​രേ​യു​മാ​യി​രു​ന്നു അ​ത്.

Tags : LionalMessy Misses Penalty Again Sports

Recent News

Corehub Up