നാഷ്വില്ലെ (യുഎസ്): മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി. മത്സരത്തില്‍ നാഷ്വില്ലെയോട് 4-1ന് ഇന്റര്‍ മയാമി തോല്‍വി വഴങ്ങുകയും ചെയ്തു.
വിവിധ മത്സരങ്ങളിലായി തുടര്‍ച്ചയായി മൂന്നാം തവണയാണ് മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. 2014നുശേഷം ആദ്യമായാണ് ഇത്തരത്തില്‍ മെസി തുടരെ മൂന്നു തവണ സ്പോട്ട് കിക്ക് തുലയ്ക്കുന്നതെന്നതും ശ്രദ്ധേയം.
നാഷ്വില്ലെയ്ക്ക് എതിരേ 23-ാം മിനിറ്റിലായിരുന്നു മെസിയുടെ പെനാല്‍റ്റി നഷ്ടം. 2026 ഫിഫ ലോകകപ്പില്‍ രണ്ടു തവണ മെസി പെനാല്‍റ്റി തുലച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് എതിരേയും പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേയുമായിരുന്നു അത്.