Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Penalty

വീ​ണ്ടും പെ​നാ​ല്‍​റ്റി ക​ള​ഞ്ഞ് മെ​സി

നാ​ഷ്‌​വി​ല്ലെ (യു​എ​സ്): മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ല്‍ നാ​ഷ്‌​വി​ല്ലെ​യോ​ട് 4-1ന് ​ഇ​ന്‍റ​ര്‍ മ​യാ​മി തോ​ല്‍​വി വ​ഴ​ങ്ങു​ക​യും ചെ​യ്തു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മെ​സി പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്. 2014നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മെ​സി തു​ട​രെ മൂ​ന്നു ത​വ​ണ സ്‌​പോ​ട്ട് കി​ക്ക് തു​ല​യ്ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

നാ​ഷ്‌​വി​ല്ലെ​യ്ക്ക് എ​തി​രേ 23-ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ പെ​നാ​ല്‍​റ്റി ന​ഷ്ടം. 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ര​ണ്ടു ത​വ​ണ മെ​സി പെ​നാ​ല്‍​റ്റി തു​ല​ച്ചി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​തി​രേ​യും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്തി​ന് എ​തി​രേ​യു​മാ​യി​രു​ന്നു അ​ത്.

National

മി​നി​മം ബാ​ല​ന്‍​സ് പി​ഴ​: 12 ബാ​ങ്കു​ക​ള്‍ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍​ഷം​കൊ​ണ്ട് ഈടാക്കിയത് 8,000 കോ​ടി

ന്യൂ​ഡ​ൽ​ഹി: മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് കോ​ടി​ക​ൾ. 8,000 കോ​ടി രൂ​പ​യാ​ണ് രാ​ജ്യ​ത്തെ 12 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ക​ഴി​ഞ്ഞ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍​ഷം​കൊ​ണ്ട് പി​രി​ച്ചെ​ടു​ത്ത​ത്.

രാ​ജ്യ​ത്ത ഒ​ന്നാ​മ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പി​ഴ​ത്തു​ക പി​രി​ച്ച​വ​രി​ല്‍ ഏ​റ്റ​വും പി​ന്നി​ലാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ച്ച രേ​ഖ​ക​ളി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്. പി​ഴ​ത്തു​ക ഈ​ടാ​ക്കു​ന്ന​തി​ല്‍ മു​ന്നി​ലു​ള്ള​ത് പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കാ​ണ്. 2023-22025 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 1,577.87 കോ​ടി രൂ​പ​യാ​ണ് പി​എ​ന്‍​ബി മി​നി​മം ബാ​ല​ന്‍​സി​ല്ലാ​ത്ത​തി​ന് ഈ​ടാ​ക്കി​യ​ത്.

ര​ണ്ടാം​സ്ഥാ​ന​ത്ത് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണ്. 1,272.17 കോ​ടി രൂ​പ​യാ​ണ് ബാ​ങ്ക് നേ​ടി​യ​ത്. ഇ​ന്ത്യ​ന്‍ ബാ​ങ്ക് 1,166.27 കോ​ടി​യും ക​നാ​റ ബാ​ങ്ക് 1,027.23 കോ​ടി പി​ഴ​യാ​യി ഈ​ടാ​ക്കി. പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ന​മ്പ​ര്‍ വ​ണ്‍ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്ബി​ഐ​യു​ടെ സ്ഥാ​നം. 932.82 കോ​ടി രൂ​പ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ എ​സ്ബി​ഐ പി​രി​ച്ചെ​ടു​ത്ത​ത്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഒ​ഴി​കെ​യു​ള്ള ബാ​ങ്കു​ക​ള്‍ ക​ഴി​ഞ്ഞ മൂ​ന്ന് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ലാ​യി എ​സ്എം​എ​സ് സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് ഏ​ക​ദേ​ശം 3,388 കോ​ടി രൂ​പ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. 2020 മു​ത​ല്‍ എ​സ്ബി​ഐ ഈ ​ചാ​ര്‍​ജു​ക​ള്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up