x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഫ​റീ, അതു പെ​നാ​ല്‍​റ്റി അ​ല്ലേ..?


Published: May 8, 2026 01:35 AM IST | Updated: May 8, 2026 01:35 AM IST

മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് x പി​എ​സ്ജി ര​ണ്ടാം​പാ​ദ സെ​മി​യി​ല്‍ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ആ​തി​ഥേ​യ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക് എ​ഫ്‌​സി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പെ​നാ​ല്‍​റ്റി അ​ട​ക്കം റ​ഫ​റി ജോ​വോ പി​ന്‍​ഹീ​റോ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കാ​ര​ണം.

മ​ത്സ​ര​ത്തി​ന്‍റെ 30-ാം മി​നി​റ്റി​ല്‍ പി​എ​സ്ജി​യു​ടെ വി​റ്റി​ഞ്ഞ ന​ട​ത്തി​യ ക്ലി​യ​റ​ന്‍​സ് ബോ​ക്‌​സി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​താ​രം ജോ​വോ നെ​വ​സി​ന്‍റെ കൈ​ക​ളി​ല്‍ കൊ​ണ്ടു. പെ​നാ​ല്‍​റ്റി എ​ന്ന ബ​യേ​ണ്‍ മ്യൂ​ണി​ക് താ​ര​ങ്ങ​ളും ഡ​ഗൗ​ട്ടും ഗാ​ല​റി​യും ഒ​ന്നി​ച്ച് ആ​ര്‍​ത്തി​ര​മ്പി. എ​ന്നാ​ല്‍, റ​ഫ​റി അ​ത​നു​വ​ദി​ച്ചി​ല്ല. വി​എ​ആ​ര്‍ നോ​ക്കാ​നും റ​ഫ​റി ശ്ര​മി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

പെ​നാ​ല്‍​റ്റി അ​ല്ല

റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ക്കാ​തി​രു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നു. ഹാ​ന്‍​ഡ്‌​ബോ​ള്‍ നി​യ​മം അ​നു​ശാ​ലി​ക്കു​ന്ന​ത് ‘സ​ഹ​താ​ര​ത്തി​ന്‍റെ ഷോ​ട്ട് ഹാ​ന്‍​ഡ് ആ​യാ​ല്‍, ആ ​പ​ന്ത് നേ​രി​ട്ട് എ​തി​രാ​ളി​യു​ടെ ഗോ​ളി​ലേ​ക്കോ ഗോ​ള്‍ അ​സി​സ്റ്റി​ലേ​ക്കോ അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തൊ​രു ഹാ​ന്‍​ഡ്‌​ബോ​ള്‍ അ​ല്ല' എ​ന്നാ​ണ്.

Tags : Referee penalty UEFA Champions League Football Bayern Munich PSG

Recent News

Corehub Up