Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Again

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു; നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള 200 മെ​ഗാ വാ​ട്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പീ​ക് അ​വ​റി​ല്‍ 800 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വു​ണ്ടാ​യി. രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷ​വും ശേ​ഷ​വും വൈ​ദ്യു​തി ല​ഭ്യ​മാ​യി​ല്ല. മാ​റ്റ​ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വൈ​ദ്യു​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്നും സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യേ​ക്കും.

300 മെ​ഗാ​വാ​ട്ട് ക​ടം​എ​ടു​ക്ക​ൽ‌ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നീ​ങ്ങു​മെ​ന്നാ​യി​രു​ന്നു മു​മ്പ് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും സൂ​ചി​പ്പി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പ​ല​യി​ട​ത്തും ഒ​ന്നി​ലേ​റെ ത​വ​ണ രാ​ത്രി​യി​ല്‍ പ​വ​ര്‍ ക​ട്ടു​ണ്ടാ​യി. ചൂ​ട് ഉ​യ​രു​ന്ന​തും മ​ഴ ല​ഭി​ക്കാ​ത്ത​തും വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി.

സം​സ്ഥാ​ന​ത്തു​ണ്ടാ​ക്കു​ന്ന വൈ​ദ്യു​തി​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടും പ്ര​തി​സ​ന്ധി അ​യ​യു​ന്നി​ല്ലെ​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം. ജ​ന​ങ്ങ​ള്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക്രി​യ​മാ​കു​ന്നു എ​ന്ന വി​മ​ര്‍​ശ​ന​മാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

Kerala

വീ​ണ്ടും ചെ​ളി​യി​ൽ ഉ​രു​ണ്ടാ​ൽ

വി​ശു​ദ്ധ പ​ത്രോ​സും വി​ശു​ദ്ധ പൗ​ലോ​സും ആ​ദി​മസ​ഭ​യി​ൽ നേ​രി​ട്ടി​രു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്ന്, ക്രി​സ്തു​വി​നെ അ​റി​ഞ്ഞു മാ​ന​സാ​ന്ത​ര​പ്പെ​ട്ട് വി​ശു​ദ്ധ ജീ​വി​ത​ത്തി​ലേ​ക്കു വ​ന്ന​വ​ർ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ ജീ​വി​തരീ​തി​ക​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു.

ഹെ​ബ്രാ​യ സ​ഭ​യി​ലും ജെ​റൂസ​ലെം സ​ഭ​യി​ലും തു​ർ​ക്കി​യി​ലും സ്മി​ർ​ണ​യി​ലെ സ​ഭ​ക​ളി​ലു​മൊ​ക്കെ ഈ ​പി​ന്തി​രി​ഞ്ഞു പോ​കു​ന്ന​വ​ർ സ​ഭ​യു​ടെ ആ​ശ​ങ്കയാ​യി​രു​ന്നു."​ന​മ്മു​ടെ ക​ർ​ത്താ​വും ര​ക്ഷ​ക​നു​മാ​യ യേ​ശു​ക്രി​സ്തു​വി​നെക്കു​റി​ച്ചു​ള്ള അ​റി​വു മൂ​ലം അ​വ​ർ ലോ​ക​ത്തി​ന്‍റെ മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ പ്രാ​പി​ച്ച​തി​നു ശേ​ഷം, വീ​ണ്ടും അ​വ​യി​ൽ കു​രു​ങ്ങു​ക​യും അ​വ​യാ​ൽ തോ​ൽ​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നെ​ങ്കി​ൽ, അ​വ​രു​ടെ അ​ന്ത്യ​സ്ഥി​തി ആ​ദ്യ​ത്തേ​തി​നേ​ക്കാ​ൾ മോ​ശ​മാ​യി​രി​ക്കും'(2 പ​ത്രോ​സ് 2:20).

► പി​ന്മാ​റു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത്

അ​റി​ഞ്ഞി​ട്ട് അ​തി​ൽ​നി​ന്നു പി​ന്മാ​റു​ന്ന​തി​നേ​ക്കാ​ൾ അ​വ​ർ​ക്കു ന​ല്ല​ത് ഇ​തേ​ക്കു​റി​ച്ച് അ​റി​യാ​തി​രി​ക്കു​ന്ന​താ​യി​രു​ന്നു. ഛർ​ദ്ദി​ച്ച​തി​ലേ​ക്കു​ത​ന്നെ നാ​യ വീ​ണ്ടും വ​രു​ന്നു. കു​ളി​ച്ച പ​ന്നി ചെ​ളി​യി​ൽ വീ​ണ്ടും ഉ​രു​ളു​ന്നു. ഇ​ത്ര​യും ക​ർ​ശ​ന​മാ​യ വി​മ​ർ​ശ​ന​ത്തോ​ടെ​യാ​ണ് പ​ത്രോ​സ് ഈ ​പി​ന്മാ​റ്റ​ക്കാ​രെ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. വീ​ണു​പോ​യാ​ൽ ‘അ​വ​ർ മ​നഃ​പൂ​ർ​വം ദൈ​വ​പു​ത്ര​നെ കു​രി​ശി​ൽ ത​റ​യ്ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്’ എ​ന്ന് ഹെ​ബ്രാ​യ ലേ​ഖ​ക​നും "പി​ന്മാ​റു​ക​യാ​ണെ​ങ്കി​ൽ’​എ​ന്ന​തി​നു പി​ന്നാ​ലെ പ​ത്രോ​സും ത​ങ്ങ​ളു​ടെ ലേ​ഖ​ന​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത് ഒ​രേ കാ​ര്യ​മാ​ണ്. പൗ​ലോ​സ് വീ​ണ്ടും വീ​ണു​പോ​യ​വ​രു​ടെ എ​രി​ഞ്ഞ​മ​ര​ലി​നെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ പ​ത്രോ​സ് പ​റ​യു​ന്ന​ത് ‘നാ​യ ഛർ​ദി​ച്ച​തി​ലേ​ക്കു​ത​ന്നെ വീ​ണ്ടും വ​രു​ന്നു’ എ​ന്നാ​ണ്.

നോ​ന്പ് ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധി​യോ​ടെ ജീ​വി​ച്ച ശേ​ഷം ഉ​യി​ർ​പ്പ് തി​രു​നാ​ളി​നു പി​ന്നാ​ലെ വീ​ണ്ടും എ​ല്ലാ മ്ലേ​ച്ഛ​ത​ക​ളി​ലേ​ക്കും തി​രി​ച്ചു​പോ​കു​ന്ന ആ​ളു​ക​ൾ സ​മാ​ന​ സ്വ​ഭാ​വ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. നി​കൃ​ഷ്ട​മാ​യ മൃ​ഗ​ങ്ങ​ളേ​ക്കാ​ൾ ഗ​തി​കെ​ട്ട​വ​രാ​യി​ട്ടാ​ണ് ഒ​രി​ക്ക​ൽ പ്ര​കാ​ശം ല​ഭി​ച്ച​വ​ർ വീ​ണു​പോ​കു​ന്പോ​ൾ ബൈ​ബി​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. നോ​ന്പ് തീ​രാ​ൻ പോ​വു​ക​യാ​ണ്. ആ​ർ​ജി​ച്ച വി​ശു​ദ്ധി​യും കൃ​പ​യും നി​ല​നി​ർ​ത്താ​ൻവേ​ണ്ടി ബോ​ധ​പൂ​ർ​വം പ​രി​ശ്ര​മി​ക്കാം.

National

എണ്ണയ്ക്കായി വീണ്ടും റഷ്യയെ ആശ്രയിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കാ​യി ഇ​ന്ത്യ വീ​ണ്ടും റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ക്കു​മേ​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ലും ഇ​ന്ത്യ​യെ റ​ഷ്യ​ൻ എ​ണ്ണ​യെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്ന് ആ​ഗോ​ള വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച പ്ര​മു​ഖ ഡാ​റ്റ അ​ന​ലി​സ്റ്റി​ക്സ് സ്ഥാ​പ​ന​മാ​യ കെ​പ്ല​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പൂ​ർ​ണ​വി​രാ​മ​മി​ട്ടി​ല്ലെ​ങ്കി​ലും റ​ഷ്യ​ൻ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​യി​ൽ ഇ​ന്ത്യ ക്ര​മാ​തീ​ത​മാ​യി കു​റ​വ് വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് റ​ഷ്യ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് ഇ​ന്ത്യ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​രു ദേ​ശീ​യ മാ​ധ്യ​മം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഫ്ലോ​ട്ടിം​ഗ് സ്റ്റോ​റേ​ജു​ക​ളി​ലു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലും ധാ​രാ​ള​മാ​യി റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച​താ​ണ് ഈ ​സ്റ്റോ​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നു​ള്ള ഭാ​ഗി​ക​മാ​യൊ​രു കാ​ര​ണം. ഏ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലു​ക​ളി​ൽ ഒ​രു കോ​ടി ബാ​ര​ൽ റ​ഷ്യ​ൻ എ​ണ്ണ​യു​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ ഏ​ക​ദേ​ശ ക​ണ​ക്ക്. ട്രം​പി​ന്‍റെ ഭീ​ഷ​ണി മൂ​ലം റ​ഷ്യ​ൻ എ​ണ്ണ​യി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ച്ചെ​ങ്കി​ലും ട്രം​പ് ത​ന്നെ തു​ട​ക്ക​മി​ട്ട ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ൽ റ​ഷ്യ​ൻ എ​ണ്ണ​യോ​ട് വീ​ണ്ടും അ​ടു​ക്കാ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അ​തി​നി​ടെ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ലി​ക്വി​ഫൈ​ഡ് പ്ര​കൃ​തി വാ​ത​ക​ത്തി​ന്‍റെ (എ​ൽ​എ​ൻ​ജി) ഉ​ത്പാ​ദ​നം നി​ർ​ത്തി​യെ​ന്ന് ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള്ള പ്ര​കൃ​തി വാ​ത​കം വി​ത​ര​ണം കു​റ​ച്ചു​വെ​ന്ന് രാ​ജ്യാ​ന്ത​ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ​നി​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ധ​ന​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടേ​ക്കാ​വു​മെ​ന്ന് ക​രു​തി​യാ​ണ് ന​ട​പ​ടി.

International

ഗാ​സ​യു​ടെ അ​ധി​കാ​രം വി​ട്ടു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കും; അ​ന്ത്യ​ശാ​സ​ന​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഗാ​സ​യു​ടെ അ​ധി​കാ​രം വി​ട്ടു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. താ​ൻ മു​ന്നോ​ട്ട് വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​മാ​സ് അ​ധി​കാ​രം ഒ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ അ​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യും.

ഹ​മാ​സ് അ​ധി​കാ​ര​ത്തി​ൽ തു​ട​രു​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ചാ​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ട്രം​പ്. ഹ​മാ​സ് അ​വ​രു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക കൂ​ടി​യാ​ണ് ഇ​തോ​ടെ ഉ​യ​രു​ന്ന​ത്.

ഹ​മാ​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി നേ​ര​ത്തെ ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മാ​ധാ​ന ക​രാ​റി​ല്‍ തീ​രു​മാ​നം വൈ​കു​ന്ന​ത് പൊ​റു​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നും സ​മാ​ധാ​ന ക​രാ​ര്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഇ​സ്ര​യേ​ല്‍ താ​ത്കാ​ലി​ക​മാ​യി ആ​ക്ര​മ​ണം നി​ര്‍​ത്തി​വ​ച്ച​തി​ല്‍ ന​ന്ദി​യു​ണ്ട്.

ഹ​മാ​സ് എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം. കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഗാ​സ​യ്ക്ക് വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന യാ​താ​ന്നും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up