x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാലെ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

വെബ്ഡെസ്ക്
Published: August 16, 2026 11:36 PM IST | Updated: August 16, 2026 11:36 PM IST

ധ്രുവ് ജുറെലിനെ (വലത്) ക്യാച്ചിലൂടെ പുറത്താക്കുന്ന ധനഞ്ജയ ഡിസിൽവ.

ഗാ​ലെ: ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം​ദി​നം മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ആ​ദ്യ സെ​ഷ​നു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും മ​ത്സ​ര​ത്തി​നു ഫ​ല​മു​ണ്ടാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​വു​മാ​യി ടീം ​ഇ​ന്ത്യ.

ആ​ദ്യ​ദി​നം 73 ഓ​വ​റി​ല്‍ 288/2 എ​ന്ന നി​ല​യി​ല്‍ ക്രീ​സ് വി​ട്ട ടീം ​ഇ​ന്ത്യ, ര​ണ്ടാം​ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 460 റ​ണ്‍​സ് എ​ടു​ത്തു. 12 റ​ണ്‍​സു​മാ​യി കു​ല്‍​ദീ​പ് യാ​ദ​വും ഒ​രു റ​ണ്ണു​മാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​മാ​ണ് ക്രീ​സി​ല്‍.

ധ്രു​വ് ജു​റെ​ല്‍ ഫി​ഫ്റ്റി

ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 288 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം​ദി​നം ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക്രീ​സി​ലെ​ത്തി​യ​ത് ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഋ​ഷ​ഭ് പ​ന്തും. ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ 131 റ​ണ്‍​സു​മാ​യും ഋ​ഷ​ഭ് പ​ന്ത് 27 റ​ണ്‍​സു​മാ​യും ക്രീ​സി​ലെ​ത്തി. വ്യ​ക്തി​ഗ​ത സ്‌​കോ​റി​നോ​ട് 12 റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ക്കാ​നേ പ​ന്തി​നു സാ​ധി​ച്ചു​ള്ളൂ. 62 പ​ന്തി​ല്‍ 39 റ​ണ്‍​സു​മാ​യി ഋ​ഷ​ഭ് പ​ന്ത് മ​ട​ങ്ങി.

ആ​ദ്യ​ദി​നം പേ​ശി​വ​ലി​വി​നെ തു​ട​ര്‍​ന്നു ക്രീ​സ് വി​ട്ട കെ.​എ​ല്‍. രാ​ഹു​ല്‍ തു​ട​ര്‍​ന്നു ക്രീ​സി​ലെ​ത്തി. 162 പ​ന്തി​ല്‍ 77 റ​ണ്‍​സ് എ​ടു​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു രാ​ഹു​ല്‍ ആ​ദ്യ​ദി​നം റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ടാ​യ​ത്. ഇ​ന്ന​ലെ പ​ക്ഷേ, രാ​ഹു​ലി​നു കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. 13 പ​ന്ത് നേ​രി​ട്ട് അ​ഞ്ചു റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ത്ത് (82) രാ​ഹു​ല്‍ മ​ട​ങ്ങി.

തു​ട​ര്‍​ന്നു ക്രീ​സി​ലെ​ത്തി​യ ധ്രു​വ് ജു​റെ​ല്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നൊ​പ്പം ചേ​ര്‍​ന്ന് ഇ​ന്നിം​ഗ്‌​സ് മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ല്‍, സ്‌​കോ​ര്‍ 357ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ പു​റ​ത്ത്. 230 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും അ​ഞ്ചു ഫോ​റും അ​ട​ക്കം 167 റ​ണ്‍​സ് ആ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍ വേ​രു​ള്ള പ​ടി​ക്ക​ലി​ന്‍റെ സ​മ്പാ​ദ്യം. ഒ​രു​വ​ശ​ത്തു തു​ട​ര്‍​ന്ന ധ്രു​വ് ജു​റെ​ല്‍ 68 പ​ന്തി​ല്‍ 51 റ​ണ്‍​സ് നേ​ടി​യാ​ണ് മ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ര​വീ​ന്ദ്ര ജ​ഡേ​ജ (13), മാ​ന​വ് സു​താ​ര്‍ (24) എ​ന്നി​വ​ര്‍ വേ​ഗം മ​ട​ങ്ങി.

അ​തി​വേ​ഗ സ്‌​കോ​റിം​ഗ്

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും വേഗം റ​ണ്‍​സ് നേ​ടു​ന്ന​തി​ലാ​യി​രു​ന്നു ടീം ​ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധ. ര​ണ്ടാം​ദി​നം 43 ഓ​വ​ര്‍ മാ​ത്ര​മേ മ​ത്സ​രം ന​ട​ന്നു​ള്ളൂ. 172 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ഓ​വ​റി​ല്‍ ശ​രാ​ശ​രി നാ​ലു റ​ണ്‍​സ് വീ​തം ഇ​ന്ത്യ നേ​ടി​യെ​ന്നു ചു​രു​ക്കം.

ഒ​രു സി​ക്‌​സ് അ​ട​ക്കം 15 പ​ന്തി​ല്‍ 11 റ​ണ്‍​സ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ അ​ട​ക്ക​മു​ള്ള ഇ​ന്നിം​ഗ്‌​സാ​ണ് ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ സ്‌​കോ​റിം​ഗി​ന്‍റെ അ​ടി​സ്ഥാ​നം.

സ്‌​കോ​ര്‍​കാ​ര്‍​ഡ്

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്: യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ റ​ണ്ണൗ​ട്ട് 32, കെ.​എ​ല്‍. രാ​ഹു​ല്‍ സി ​നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ ബി ​നു​വ​ന്ത 82, ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ സ്റ്റം​പ്ഡ് ബി ​പ്ര​ഭാ​ത് 167, ശു​ഭ്മാ​ന്‍ ഗി​ല്‍ സി ​ല​ഹി​രു ഇ​ഗ​ല​ഗ​മ​ഗെ 16, ഋ​ഷ​ഭ് പ​ന്ത് സി ​ദി​നു​ഷ്‌​ക ബി ​നു​വാ​ന്ത 39, ധ്രു​വ് ജു​റെ​ല്‍ സി ​ധ​ന​ഞ്ജ​യ ബി ​പ്ര​ഭാ​ത് 51, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ല്‍​ബി​ഡ​ബ്ല്യു ബി ​നു​വാ​ന്ത 13, മാ​ന​വ് സു​താ​ര്‍ സി ​ഇ​ഗ​ല​ഗ​മ​ഗെ ബി ​പ്ര​ഭാ​ത് 24, മു​ഹ​മ്മ​ദ് സി​റാ​ജ് സി ​ധ​ന​ഞ്ജ​യ ബി ​അ​സി​ത ഫെ​ര്‍​ണാ​ണ്ടോ 11, കു​ല്‍​ദീ​പ് യാ​ദ​വ് നോ​ട്ടൗ​ട്ട് 12, പ്ര​സി​ദ്ധ് കൃ​ഷ്ണ നോ​ട്ടൗ​ട്ട് 1, എ​ക്‌​സ്ട്രാ​സ് 12, ആ​കെ 116 ഓ​വ​റി​ല്‍ 460/9.
ബൗ​ളിം​ഗ്: അ​സി​ത ഫെ​ര്‍​ണാ​ണ്ടോ 17-1-61-1, ല​ഹി​രു കു​മാ​ര 13-1-76-0, കേ​ശ​ര നു​വാ​ന്ത 39-1-175-3, പ്ര​ഭാ​ത് ജ​യ​സൂ​ര്യ 39-6-109-4, ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ 4-0-15-0, സോ​ന​ല്‍ ദി​നു​ഷ 4-0-17-0.

Tags : GalleTest Cricket India SriLanka Sports

Recent News

Corehub Up